ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം
തിരുവനന്തപുരം: ഫോറൻസിക്, രസതന്ത്ര, ബയോകെമിസ്ട്രി മേഖലകളിലെ ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാർഥികൾക്ക് തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ടോക്സിക്കോളജി, സീറോളജി, എക്സൈസ്, നാർക്കോട്ടിക്സ്, ജനറൽ കെമിസ്ട്രി വിഭാഗങ്ങളിലാണ് മൂന്ന് മാസത്തെ ഇന്റേൺഷിപ്പ്. ഡിസംബർ 10 മുതൽ 25 വരെ കേരളാ നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം വഴി രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.knowledgemission.kerala.gov.in, www.celd.kerala.gov.in. ഇമെയിൽ:
[email protected], ഫോൺ: 0471 2461568.