x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: November 11, 2025 05:11 AM IST | Updated: November 11, 2025 05:11 AM IST

തേ​ഞ്ഞി​പ്പ​ലം: വി​ൽ​പ്പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 10 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ള്ളി​ക്ക​ൽ ജ​വാ​ൻ​സ് ന​ഗ​ർ സ്വ​ദേ​ശി പാ​ല​ക്ക​ണ്ടി പ​റ​ന്പി​ൽ ഫാ​യി​സ് മു​ബ​ഷീ​ർ (32) ആ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്ഥി​രം ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ശേ​ഖ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം തേ​ഞ്ഞി​പ്പ​ലം എ​സ്ഐ വി​പി​ൻ വി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സെ​ത്തി പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണി​ത്. ബ​ന്ധു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച ഇ​യാ​ൾ ഏ​റെ​ക്കാ​ല​മാ​യി ക​ഞ്ചാ​വ് ക​ട​ത്തി​ലും വി​ൽ​പ്പ​ന​യി​ലും സ​ജീ​വ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് ഇ​തി​ന് മു​ന്പും ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സി​ൽ കേ​സു​ണ്ട്.

Tags : Local News Malappuram Nattuvishesham

Recent News

Corehub Up