ഷാജി കുമാര്‍ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.
വെള്ളറട: പറമ്പില്‍നിന്ന മഹാഗണി മരം മുറിച്ചതു ചോദ്യം ചെയ്ത ഉടമ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. മണലി നിരപ്പില്‍ അജിന് ഭവനില്‍ ഷാജി കുമാറി (47)നാണ് വേട്ടേറ്റത്. ഷാജികുമാര്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരം മുറിച്ചതിനെതിരെ പോലീസില്‍ പരാതിപ്പെടുമെന്നു പറഞ്ഞതിനായിരുന്നു അക്രമണം. അഞ്ചുമൂട് മഹാഗണി മരമാണ് മുറിച്ചിട്ടത്.
കൂതാളി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശോഭയും ഭര്‍ത്താവ് മോഹനനും ചേര്‍ന്നായിരുന്നു അക്രമണം നടത്തിയതെന്നാണു പരാതിയിൽ ആരോപിക്കുന്നത്. ശോഭ ചെരിപ്പുകൊണ്ട് മുഖത്തടിച്ച അസ്വസ്ഥതയില്‍ നില്‍ക്കുകയായിരുന്ന ഷാജികുമാറിനെ മോഹനന് വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
വെട്ടേറ്റു തലകറങ്ങി വീണ ഷാജികുമാറിനെ നാട്ടുകാരാണു വെള്ളറട സര്‍ക്കാരാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫിനുവേണ്ടി വോട്ടുപിടിക്കാന്‍ പോയതാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നു ഷാജികുമാര്‍ പറയുന്നു.