മൂലമറ്റം സെന്റ് ജോസഫ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ രസതന്ത്ര ശില്പശാല മാനേജർ റവ. ഡോ. തോമസ് പു
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി രസതന്ത്ര ശില്പശാല നടത്തി.
മാനേജർ റവ. ഡോ. തോമസ് പുതുശേരി ഉദ്ഘാടനം ചെയ്തു.
ആറു സ്കൂളുകളിൽനിന്നായി 55 കുട്ടികൾ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സിഎഫ്ഒ റവ. ഡോ. അലക്സ് ലൂയിസ്, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സിസ്റ്റർ സിജോ ഫ്രാൻസിസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. ജോസ് ജയിംസ്, ഡോ. അനു ആന്റണി, ഡോ. കെ.വി. ജോബി, ഡീനാ പോൾ എന്നിവർ നേതൃത്വം നൽകി.