മഞ്ചേരി വെള്ളാരങ്ങലിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നപ്പോൾ.
മഞ്ചേരി: വെള്ളാരങ്ങൽ മേഖലയിൽ നാട്ടുകാർക്ക് ഭീഷണിയായ നാല് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വാർഡ് 30 ൽ വെള്ളാരങ്ങൽ, കുളം പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് നാല് പന്നികളെ വെടിവച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇതോടെയാണ് വാർഡ് കൗണ്‍സിലർ സക്കീനയുടെ നേതൃത്വത്തിൽ ഷൂട്ടർമാരെ വിളിച്ചുവരുത്തിയത്. വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളും ഒപ്പം ഉണ്ടായിരുന്നു. കെ.വി. ഇല്യാസ് ബാബു ആനക്കയം, നാസിർ വി. പള്ളിപ്പുറം, ഹംസ കരുവള്ളി, ഉമ്മർ കിഴക്കുംപറന്പ് എന്നിവർ നേതൃത്വം നൽകി. പന്നികളെ ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചുമൂടി.
Tags : Local News Malappuram Nattuvishesham