x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ല​ക്ക​ര​യി​ൽ വ്യാ​പ​ക ക​വ​ർ​ച്ച: ജ്വ​ല്ല​റി​യി​ലു​ൾ​പ്പ​ടെ മോ​ഷ​ണം


Published: November 10, 2025 02:09 AM IST | Updated: November 10, 2025 02:09 AM IST

മോഷണം നടന്ന ചെ​റു​വ​ത്തൂ​ർ ജ്വ​ല്ല​റി.

പ​ഴ​യ​ന്നൂ​ർ: ചേ​ല​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ചെ​റു​വ​ത്തൂ​ർ ജ്വ​ല്ല​റി ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നു. ഓ​ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​പ്ര​വേ​ശി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ചെ​റു​വ​ത്തൂ​ർ ജ്വ​ല്ല​റി, ഉ​ണ്ണി​മാ​മ ഹോ​ട്ട​ൽ, തൊ​ട്ട​ടു​ത്ത ആ​യു​ർ​വേ​ദ മ​രു​ന്നു​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ജ്വ​ല്ല​റി​യി​ൽ ഡി​സ്‌​പ്ലേ​യി​ൽ വ​ച്ചി​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. ഉ​ണ്ണി​മാ​മ ഹോ​ട്ട​ലി​ലെ കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ആ​യു​ർ​വേ​ദ മ​രു​ന്നു​ശാ​ല​യി​ലെ​യും പ​ണം പോ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ഹോ​ട്ട​ൽ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ വൈ ​കീ​ട്ട് ദോ​ശ​മാ​വ് ത​യാ​റാ​ക്കാ​നാ​യി ജീ​വ​ന​ക്കാ​ർ ഉ​ണ്ണി​മാ​മ ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ചേ​ല​ക്ക​ര പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സോ​ളാ​ർലൈ​റ്റും
മോ​ഷ​ണം​പോ​യി

പ​ഴ​യ​ന്നൂ​ർ: പ്ലാ​ഴി - വാ​ഴ​ക്കോ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ പ്ലാ​ഴി സെ​ന്‍റ​റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ർ ലൈ​റ്റ് മോ​ഷ​ണം​പോ​യി. ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന തൂ​ൺ ഉ​ൾ​പ്പെ​ടെ അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ഴ​യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റും സ​ഹ​ക​ര​ണ​ത്തോ​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി പ്ലാ​ഴി സെ​ന്‍റ​റി​ലാ​ണ് സോ​ളാ​ർ ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

ലൈ​റ്റ് മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ​ന​ട​ന്ന ഈ ​മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : robbery in Chelakara: nattuvisesham local news

Recent News

Corehub Up