x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്ത​ല്ലൂ​രി​ൽ ആ​ര് മ​ധു​രം നു​ണ​യും?


Published: November 10, 2025 10:20 PM IST | Updated: November 10, 2025 10:20 PM IST

പി.​ടി.​ ത​ങ്ക​ച്ച​ൻ (പ്ര​സി​ഡ​ന്‍റ്), വി.​ മു​രു​ക​യ്യ (പ്ര​തി​പ​ക്ഷ​ നേ​താ​വ്)

ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​ടെ​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെയും വി​ള​നി​ല​മാ​ണ് കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്. ടൂ​റി​സ​ത്തി​ന് ഏ​റെ​സാ​ധ്യ​ത​യു​ള്ള ഇ​ട​മാ​ണി​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ആ​പ്പി​ൾ, ഓ​റ​ഞ്ച്, പാ​ഷ​ൻ​ഫ്രൂ​ട്ട്, സ്ട്രോ​ബ​റി തു​ട​ങ്ങി വി​വി​ധ​യി​നം പ​ഴ​വ​ർ​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന​ത്. ത​ണു​പ്പും മ​ഞ്ഞും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഈ ​സു​ഖ​ശീ​ത​ളി​മ ആ​സ്വ​ദി​ക്കാ​നും മ​റ്റും ഇ​വി​ടെ​യെത്തു​ന്ന​വ​രു​ണ്ട്. ഹോം​സ്റ്റേ​ക​ൾ, മ​ഡ്ഹൗ​സ് എ​ന്നി​വ​യും ഇ​വി​ടെ​യു​ണ്ട്. എ​ന്നാ​ൽ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്.

ക​ക്ഷിനി​ല: സി​പി​എം-7, സി​പി​ഐ-1. കോ​ണ്‍​ഗ്ര​സ്-4, ബി​ജെ​പി-1.

നേ​ട്ട​ങ്ങ​ൾ

ഇ​ന്ത്യ​യി​ലെ മി​ക​ച്ച ടൂ​റി​സം വി​ല്ലേ​ജി​നു​ള്ള ഗോ​ൾ​ഡ​ൻ പു​ര​സ്കാരം നേ​ടി.

കാ​ന്ത​ല്ലൂ​ർ ടൗ​ണി​ൽ ബ​സ്‌സ്റ്റാ​ന്‍ഡിന് സ്ഥ​ലം ക​ണ്ടെ​ത്തി.

ഹ​രി​ത ചെ​ക്ക്‌പോ​സ്റ്റ് സ്ഥാ​പി​ച്ചു.

തു​ന്പൂ​ർ​മു​ഴി മോ​ഡ​ൽ മാ​ലി​ന്യസം​സ്ക​ര​ണ യൂ​ണി​റ്റ് സ്ഥാ​പി​ച്ചു.

കോ​വി​ൽ​ക്ക​ട​വ് ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ കു​ടി​വെ​ള്ളപ്ര​ശ്നം പ​രി​ഹ​രി​ച്ചു.

ലൈ​ഫ്, പി​എം​എവൈ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ 600 ല​ധി​കം വീ​ടു​ക​ൾ നി​ർ​മി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ത​രി​ശ് ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി.

വെ​ളു​ത്തു​ള്ളി, സ്ട്രോ​ബ​റി, ശീ​ത​കാ​ല പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി ന​ല്കി.

കോട്ട​ങ്ങ​ൾ

മി​ക​ച്ച ടൂ​റി​സം വി​ല്ലേ​ജി​നു​ള്ള ഗോ​ൾ​ഡ​ൻ പു​ര​സ്കാ​രം നേ​ടി​യെ​ങ്കി​ലും വി​ക​സ​നം എ​ങ്ങു​മെ​ത്തി​യി​ല്ല.

അ​ർ​ഹ​രാ​യ​വ​ർ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽനി​ന്നു പു​റ​ത്താ​യി.

രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ല.

വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജവേ​ലി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

കോ​വി​ൽ​ക്ക​ട​വ് മി​ഷ​ൻ വ​യ​ൽ റോ​ഡു​ൾ​പ്പെ​ടെ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി.

കോ​വി​ൽ​ക്ക​ട​വ് ടൗ​ണി​ൽ ഏ​ഴു വ​ർ​ഷ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​പ്പാ​യി​ല്ല.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണു​ള്ള​ത്.

Tags : sweetest lie in the candhallur? nattuvisesham local news

Recent News

Corehub Up