തിലോത്തമ സോമൻ (പ്രസിഡന്റ്), ബിനോയി ദേവസ്യ (കോണ്ഗ്രസ്)
കാർഷിക, തോട്ടം മേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്താണ് സേനാപതി. ജനങ്ങളിൽ ഭൂരിഭാഗവും കർഷകരും കർഷകത്തൊഴിലാളികളുമാണ്.
ടൂറിസം സാധ്യതകൾ ഏറെയുള്ള ഇടമാണിത്. ഏലം ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു.
ഇവിടെ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരും തോട്ടം തൊഴിലാളികളുമാണ്.
കക്ഷിനില: സിപിഎം-7, സിപിഐ-1
കോണ്ഗ്രസ്-4
സ്വതന്ത്രൻ-1
നേട്ടങ്ങൾ
ഗ്രാമീണ റോഡുകളുടെ നിർമാണം പൂർത്തീകരിച്ചു.
ലൈഫ് പദ്ധതിയിൽ 239 വീടുകളും പിഎംഎവൈ പദ്ധതിയിൽ 70 വീടുകളും നിർമിച്ചു.
കുടുംബാരോഗ്യകേന്ദ്രത്തിന് കെട്ടിടം നിർമിച്ചു.
മാങ്ങാത്തൊട്ടിയിലും സേനാപതിയിലും ആശുപത്രി ഉപകേന്ദ്രങ്ങൾ നിർമിച്ചുവരുന്നു.
പഞ്ചായത്തിലെ ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കി.
പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ മുൻപന്തിയിലെത്തി.
കോട്ടങ്ങൾ
ഗ്രാമീണറോഡുകളുടെ നിർമാണം പൂർത്തീകരിച്ചില്ല.
ലൈഫ് പദ്ധതിയിലും പിഎംഎവൈ പദ്ധതിയിലും അനുവദിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കുകയോ, കരാറുകാർക്ക് പണം നൽകുകയോ ചെയ്തിട്ടില്ല.
സ്വർഗംമേട് ടൂറിസം വികസനപദ്ധതി നടപ്പാക്കിയില്ല.
പഞ്ചായത്ത് ആസ്ഥാനമായ സേനാപതി ടൗണിൽ ഉൾപ്പെടെ പൊതുശുചിമുറികൾ ഇല്ല.
പഞ്ചായത്ത് പ്രദേശത്ത് എത്തിച്ചേരാൻ പൊതുഗതാഗത സംവിധാനമില്ല.
Tags : turns in senatathy? nattuvisesham local news