ലിജു വർഗീസ് പഞ്ചായത്ത് പ്രസിഡന്റ് എൽഡിഎഫ്, എസ്. വനരാജ് യുഡിഎഫ്
ശാന്തന്‍പാറ
പഞ്ചായത്ത്
കർഷകരും സാധാരണക്കാരും തോട്ടംതൊഴിലാളികളും കൂടുതലായി അധിവസിക്കുന്ന പഞ്ചായത്താണ് ശാന്തന്‍പാറ. തോട്ടം മേഖലയായതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ഇവിടെ താമസിച്ചുവരുന്നുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാത കടന്നുപോകുന്നത് പഞ്ചായത്തിലെ പ്രധാന ടൗണായ പൂപ്പാറയിലൂടെയാണ്. ഇത് തമിഴ്നാട്ടിൽനിന്നടക്കം നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
സുഖശീതളമായ കാലാവസ്ഥയും പ്രകൃതിഭംഗിയുമാണ് കുടുതൽപേരെയും ഇവിടേക്ക് ആകർഷിക്കുന്നത്. ഏലംകൃഷിയെ ആശ്രയിച്ചാണ് ഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്. ഇതിനു പുറമേ കുരുമുളക്, തേയില തുടങ്ങിയവയും കൃഷിചെയ്തുവരുന്നുണ്ട്.13,264 വോട്ടർമാരുള്ള പഞ്ചായത്തിൽ ഇത്തവണയും ശക്തമായ മൽസരത്തിനാണ് കളമൊരുങ്ങുന്നത്.
നേട്ടങ്ങൾ
ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ചു.
എംസിഎഫ്, പൊതുശ്മശാനം
എന്നിവയ്ക്ക് പുത്തടിയിൽ റവന്യു
ഭൂമി ലഭ്യമാക്കി.
ലൈഫ് ഭവനപദ്ധതിയിൽ 244
വീടുകൾ അനുവദിച്ചു.
ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി
പൂപ്പാറയിൽ കെട്ടിടം നിർമിച്ചു.
ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഒരു
ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം.
പൂപ്പാറയിൽ വനിതാ വികസനകേന്ദ്രം നിർമിച്ചു.
അക്കതങ്കച്ചിപ്പാറ, മുള്ളൻതണ്ട്, രാജാപ്പാറ എന്നിവിടങ്ങളിൽ വാച്ച് ടവർ സ്ഥാപിച്ചു.
പുത്തടി പാറക്കുളം വിനോദസഞ്ചാര പദ്ധതിക്കായി റവന്യു
വകുപ്പിൽനിന്നു ഭൂമി ഏറ്റെടുത്തു.
കോട്ടങ്ങൾ
ശാന്തന്‍പാറ ഗവ. കോളേജിന്
സ്ഥലം അനുവദിച്ചെങ്കിലും
നിർമാണം ആരംഭിച്ചില്ല.
1996ൽ നിർമാണം ആരംഭിച്ച
ബസ് സ്റ്റാൻഡ് യാഥാർഥ്യമായില്ല.
പൊതുശ്മശാനം നിർമാണം
ഇനിയും പൂർത്തിയാക്കിയില്ല
ശുദ്ധജലപദ്ധതികൾ
കാര്യക്ഷമമല്ല.
മാലിന്യസംസ്കരണത്തിന്
ഫലപ്രദമായ സംവിധാനമില്ല.
മൂലത്തറയിൽ ടോയ്ലറ്റ് കോംപ്ലക്സിന് അനുവദിച്ച തുക
പാഴാക്കി
പൂപ്പാറയിൽ പുഴയുടെ സംരക്ഷണത്തിനും, സൗന്ദര്യവത്കരണത്തിനും അനുവദിച്ച തുകയും ലാപ്സാക്കി.
ആകെ വാർഡ് - 13
എൽഡിഎഫ് - 10 യുഡിഎഫ് - 03