x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ​നി​ന്ന് ക​നാ​ലു​ക​ളി​ലേ​ക്കു വെ​ള്ളം​തു​റ​ന്നു


Published: November 11, 2025 12:18 AM IST | Updated: November 11, 2025 12:27 AM IST

മം​ഗ​ലം​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം വ​ല​തു​ക​ര മെ​യി​ൻ ക​നാ​ലി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം.

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ​നി​ന്നും ര​ണ്ടാം​വി​ള കൃ​ഷി​ക്കാ​യി ഇ​ട​തു- വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി മ​ഴ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും മ​ഴ വൈ​കു​ന്ന​താ​ണ് കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ക്കാ​നും ന​ടീ​ലി​നു​മാ​യി ക​നാ​ലു​ക​ളി​ലൂ​ടെ വെ​ള്ളം വി​ട്ടി​ട്ടു​ള്ള​ത്.

15 ദി​വ​സ​ത്തേ​ക്കാ​ണ് വെ​ള്ളം വി​ടു​ക​യെ​ന്നു ഇ​റി​ഗേ​ഷ​ൻ മം​ഗ​ലം​ഡാം എ​ൻ​ജി​നീ​യ​ർ ഗോ​കു​ൽ പ​റ​ഞ്ഞു. ഡാ​മി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്കു വെ​ള്ള​വു​മു​ണ്ട്. അ​തേ സ​മ​യം, മെ​യി​ൻ ക​നാ​ലു​ക​ൽ വൃ​ത്തി​യാ​ക്ക​ൽ ഏ​റെ കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന സ​ബ് ക​നാ​ലു​ക​ളു​ടെ വൃ​ത്തി​യാ​ക്ക​ൽ പ​ണി​ക​ൾ ഇ​നി​യും ബാ​ക്കി​യു​ണ്ട്.

ഇ​തു കൃ​ഷി​പ്പ​ണി​ക​ൾ​ക്ക് ത​ട​സ​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക. ഒ​ന്നാം​വി​ള നെ​ല്ലു​സം​ഭ​ര​ണം ര​ണ്ടു​മാ​സ​ത്തോ​ളം വൈ​കി​യ​തും നെ​ല്ലി​ന്‍റെ വി​ല കി​ട്ടാ​ത്ത​തും ര​ണ്ടാം​വി​ള​കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വി​മു​ഖ​ത​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

Tags : Mangalam Dam nattuvisesham local news

Recent News

Corehub Up