കൊല്ലം ചെറുകിട വ്യവസായ അസോസിയേഷന് ഹാളില്‍ ആര്‍ജെഡി ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: രാജ്യത്ത് വോട്ടവകാശം അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് രാജ്യത്തു കണ്ടുകൊണ്ടിരിക്കുന്നതെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ അഭിപ്രായപ്പെട്ടു. കൊല്ലം ചെറുകിട വ്യവസായ അസോസിയേഷന് ഹാളില്‍ ആര്‍ജെഡി ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഷെബീര്‍ മാറ്റാപ്പളളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോർജ്, മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിളള, കായിക്കര നജീബ്,തൊടിയില്‍ ലുക്ക്മാന്‍, എ. വിനീത്കുമാര്‍, പേരൂര്‍ ശശിധരന്, സിബിന് തേവലക്കര, എസ്. ജൂലിയസ്, പ്രഫ. മാധവന്‍പിളള തുടങ്ങിയവർ പ്രസംഗിച്ചു.
Tags : M.V. Shreyams Kumar Local News Kollam Nattuvishesham