x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി ത​ദ്ദേ​ശ യു​ദ്ധം : ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പ് ഡി​സം​ബ​ർ ഒ​മ്പതിന്


Published: November 11, 2025 03:14 AM IST | Updated: November 11, 2025 03:14 AM IST

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​ത് 1099 പ്ര​തി​നി​ധി​ക​ൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, നാ​ല് ന​ഗ​ര​സ​ഭ​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​ന്പ​തി​ന്.
14 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​ന​വും വ​ര​ണാ​ധി​കാ​രി പു​റ​പ്പെ​ടു​വി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് നോ​ട്ടീ​സും പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 21 നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 22 ന് ‌​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. സ്ഥാ​നാ​ർ​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 24.

ഡി​സം​ബ​ർ ഒ​ന്പ​തി​നു രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 13 ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ വോ​ട്ടെ​ണ്ണും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ 18 നു ​പൂ​ര്‍​ത്തി​യാ​കും.

10,45,752 വോ​ട്ട​ർ‌​മാ​ർ

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ല്‍ 10,54,752 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം കൂ​ടി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ‌​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ എ​ണ്ണ​ത്തി​ൽ നേ​രി​യ വ്യ​തി​യാ​നം ഉ​ണ്ടാ​യേ​ക്കാം. 4,86,945 പു​രു​ഷ​ന്‍​മാ​രും 5,67,805 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മാ​ണ് നി​ല​വി​ലെ പ​ട്ടി​ക​യി​ലു​ള്ള​ത്. 51 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​മു​ണ്ട്.

ക​ര​ട് പ​ട്ടി​ക​യി​ല്‍ നി​ന്ന് 10327 പേ​രെ അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഒ​ഴി​വാ​ക്കി​യ​പ്പോ​ള്‍ 14034 പേ​രെ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി. 140 പേ​രു​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ളും വ​രു​ത്തി​യാ​ണ് അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. 37424 വോ​ട്ട​ർ​മാ​ർ പ​ള്ളി​ക്ക​ലി​ലു​ണ്ട്. വോ​ട്ട​ർ​മാ​ർ കു​റ​വു​ള്ള​ത് തു​ന്പ​മ​ൺ പ​ഞ്ചാ​യ​ത്തി​ലാ​ണ്. 6733 വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണ് തു​ന്പ​മ​ണ്ണി​ലു​ള്ള​ത്.
ന​ഗ​ര​സ​ഭ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ തി​രു​വ​ല്ല​യി​ലാ​ണ്. കു​റ​വ് അ​ടൂ​രി​ലും.

അ​ടൂ​ര്‍ - 27317. പ​ത്ത​നം​തി​ട്ട - 33575. തി​രു​വ​ല്ല - 47818. പ​ന്ത​ളം - 35245 എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഗ​ര​സ​ഭ​ക​ളി​ലെ വോ​ട്ട​ർ​മാ​ർ.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ൾ 57 പേ​രു​ടെ വ​ർ​ധ​ന​യു​ണ്ട്. ഇ​ത്ത​വ​ണ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 1099 പ്ര​തി​നി​ധി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ഒ​രു വോ​ട്ട് മാ​ത്ര​മു​ള്ള​പ്പോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്ന് വോ​ട്ടു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​ത്.

53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 833 വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. നേ​ര​ത്തേ ഇ​ത് 788 ആ​യി​രു​ന്നു. 45 അം​ഗ​ങ്ങ​ളു​ടെ വ​ർ​ധ​ന​യു​ണ്ട്. ഏ​താ​നും പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ഴി​കെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ശ​രാ​ശ​രി ഒ​രോ വാ​ർ​ഡിന്‍റെ വ​ർ​ധ​ന​യാ​ണു​ള്ള​ത്. എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 114 വാ​ർ​ഡു​ക​ളു​ണ്ട്. നേ​ര​ത്തേ 106 വാ​ർ​ഡു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 135 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് 17 ഡി​വി​ഷ​നു​ക​ളു​ണ്ട്.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up