ഇരിങ്ങാലക്കുട: ശിശുദിനാഘോഷത്തോടനുബന്ധിച്ച് കെഎസ് പാര്‍ക്കില്‍ വച്ച് കുട്ടികളുടെ സംഘടനയായ കര്ത്തവ്യയുടെ ആഭിമുഖ്യത്തില്‍ 26ാമത് വെസ്റ്റാ ബാലകലോത്സവം വിവിധ പരിപാടികളോടെ നടത്തുമെന്ന് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
12, 13, 14 തിയതികളിലായി ഫാന്‍സി ഡ്രസ്, ലളിതഗാനം, സംഘഗാനം, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), നാടോടി നൃത്തം, സംഘനൃത്തം, പ്രസംഗമത്സരം, വെസ്റ്റാ ബേബി പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് മത്സരം എന്നിവ സംഘടിപ്പിക്കും. 2000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഈ കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് നിര്‍വഹിക്കും. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ കെഎസ് പാര്‍ക്കില്‍ വച്ച് വിവിധ മത്സരങ്ങള്‍ അരങ്ങേറും.
14ന് വൈകീട്ട് 5.30ന് കലോത്സവത്തിന് സമാപനം കുറിക്കുന്ന പൊതുസമ്മേളനത്തില്‍ കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് അധ്യക്ഷത വഹിക്കും. തൃശൂര്‍ ജില്ലാ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ്, ഹോള്‍ടൈം ഡയറക്ടര്‍ ഡോണി ജോര്‍ജ് അക്കരക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളുകള്‍ക്ക് ക്യാഷ്് അവാര്‍ഡും ട്രോഫിയും തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് നിര്‍വഹിക്കും.
തുടര്‍ന്ന് കൊച്ചിന് മെലഡി മാസ്റ്റേഴ്സിന്റെ മെഗാ മ്യൂസിക്കല്‍ നൈറ്റ് ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, ജനറല്‍ മാനേജര്‍ എം. അനില്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്‍. ശെന്തില്‍കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സുമന് പോള്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Vesta Children's Festival nattuvisesham local news