കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട കൊല്ലം പന്മന സ്വദേശി വേണുവിന്റെ വീട് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. കെ. ശശി സന്ദർശിച്ചു. വേണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്തു ജുഡീഷൽ അന്വേഷണം നടത്തണമെന്നു ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. കെ. ശശി പറഞ്ഞു.
മരിച്ച വേണുവിന്റെ വീട് സന്ദർശിച്ച ശേഷം ഇത്രയും വിവാദമായ സംഭവം ഉണ്ടായിട്ട് കുടുംബത്തെ സന്ദർശിക്കാത്തതു സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ്. രണ്ടു പെൺമക്കളും ഭാര്യയും അനാഥമായ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഗവൺമെന്റിനുണ്ട്.
കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനെ വൈസ് പ്രസിഡന്റ് കെ.ബി.ബാബുരാജ്, ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ , സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. രവീന്ദ്രൻ, പന്മന ബ്ലോക്ക് പ്രസിഡന്റ് പന്മന രവി , വടുതല രാജൻ തുടങ്ങിയവരും ഭവനം സന്ദർശിച്ചു.
Tags : Local News Kollam Nattuvishesham