x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വാ​ഴ​ത്തോ​പ്പി​ന് കി​രീ​ടം


Published: November 9, 2025 10:35 PM IST | Updated: November 9, 2025 10:35 PM IST

അ​റ​ക്കു​ളം സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ഫ​സ്റ്റ് ക​ര​സ്ഥ​മാ​ക്കി​യ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കും പി​ടി​എ പ്ര​തി​നി​ധി​ക​ൾ

ചെ​റു​തോ​ണി: അ​റ​ക്കു​ളം സ​ബ്ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ന് ഓ​വ​റോ​ൾ. സെ​ന്‍റ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ജ​ന​റ​ൽ ക​ലോ​ത്സ​വം, അ​റ​ബി ക​ലോ​ത്സ​വം, സം​സ്കൃ​ത ക​ലോ​ത്സ​വം എ​ന്നി​വ​യി​ൽ ഓ​വ​റോ​ൾ ഫ​സ്റ്റ് ക​ര​സ്ഥ​മാ​ക്കി.
സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡറി സ്കൂ​ൾ ഓ​വ​റോ​ൾ സെ​ക്ക​ന്‍ഡും നേ​ടി.

കാ​യി​ക മേ​ള, ശാ​സ്ത്ര മേ​ള, പ്ര​വൃത്തി​പ​രി​ച​യ മേ​ള, ഐ​ടി മേ​ള എ​ന്നി​വ​യി​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡറി സ്കൂ​ൾ, ഹൈ​സ്കൂ​ൾ, യു​പി സ്കൂ​ൾ എ​ന്നി​വ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ക​ലോ​ത്സ​വ​ത്തി​ൽ സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം സ​മ്മാ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​നു​മോ​ദി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ണി​നി​ര​ത്തി ചെ​റു​തോ​ണി, ത​ടി​യ​ന്പാ​ട്, ക​രി​ന്പ​ൻ, വാ​ഴ​ത്തോ​പ്പ് ടൗ​ണി​ലൂ​ടെ വാ​ഹ​നറാ​ലി​ ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, അ​സി. മാ​നേ​ജ​ർ ഫാ.​ ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ളി ആ​ല​പ്പു​ര​യ്ക്ക​ൽ, ബി​ജു ക​ല​യ​ത്തി​നാ​ൽ, ഹെ​ഡ്മി​സ്ട്ര​സു​മാ​രാ​യ അ​ർ​ച്ച​ന തോ​മ​സ്, സി​സ്റ്റ​ർ അ​നി​ത എ​സ്എ​ബി​എ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സോ​ണി​യ ബി​നോ​ജ്, ജോ​സി​റ്റ റോ​യി, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Vazhathop nattuvisesham local news

Recent News

Corehub Up