x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടി​പ്പെ​രി​യാ​ർ മി​നി സ്റ്റേ​ഡി​യം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു


Published: November 9, 2025 10:48 PM IST | Updated: November 9, 2025 10:48 PM IST

വ​ണ്ടി​പ്പെ​രി​യാ​ർ മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ക്കു​ന്നു.

വ​ണ്ടി​പ്പെ​രി​യാ​ർ: മി​നി സ്റ്റേ​ഡി​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വ​സാ​ന​ശ്വാ​സം വ​രെ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി നി​ല​കൊ​ണ്ട നേ​താ​വാ​ണ് വാ​ഴൂ​ർ സോ​മ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ എം ​എ​ൽ എ​യെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് മി​ക​ച്ച പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

മി​നി സ്റ്റേ​ഡി​യ​ത്തി​ന് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ സ്മാ​ര​ക സ്റ്റേ​ഡി​യം എ​ന്ന് നാ​മ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.​വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, ക​ബ​ഡി തു​ട​ങ്ങി വി​വി​ധ​യി​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ സാ​ധി​ക്കും.​വ​ണ്ടി​പ്പെ​രി​യാ​ർ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​ഉ​ഷ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ദേ​ശീ​യ, സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ വി​വി​ധ കാ​യി​ക​യി​ന​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​പി.​രാ​ജേ​ന്ദ്ര​ൻ, സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ല കു​ള​ത്തി​ങ്ക​ൽ, ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ൽ​വ​ത്താ​യി, ബ്ലോ​ക്ക് മെം​ബ​ർ പി. ​മാ​ല​തി, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എം. ​ഗ​ണേ​ശ​ൻ,വി​വി​ധ വാ​ർ​ഡ് മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Vandiperiyar nattuvisesham local news

Recent News

Corehub Up