വൈക്കം: വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം "നടനം-2025' ഇന്ന് ആരംഭിക്കും. വൈക്കം സെന്റ് തെരേസാസ് ഗേൾസ് എച്ച്എസ്എസിൽ ഇന്നു മുതൽ 14 വരെയാണ് കലോത്സവം അരങ്ങേറുന്നത്. കലോത്സവത്തോടൊപ്പം അറബി സാഹിത്യോത്സവവും സംസ്കൃതോത്സവവും എട്ടു വേദകളിലായി നടക്കും. ഉപജില്ലയിലെ 69 സ്കൂളുകളിൽനിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
ഇന്നു രാവിലെ 9.30ന് വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു സംസ്കൃതോത്സവവും അറബി സാഹിത്യോത്സവം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബിയും ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തി മുഖ്യാതിഥിയാകും. സെന്റ് ലിറ്റിൽ തെരേസാസ് സ്കൂൾ മാനേജർ റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. വൈക്കം എഇഒ കെ.സി. ദീപ രാവിലെ പതാക ഉയർത്തും. ഇന്നു രാവിലെ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് നടക്കും.
Tags : Local News Kottayam Nattuvishesham