x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ത്തോ​പ്പ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് സ്റ്റേ​ഡി​യ​മാ​ക്ക​ണം


Published: November 9, 2025 10:53 PM IST | Updated: November 9, 2025 10:53 PM IST

വാ​ഴ​ത്തോ​പ്പ് എ​ച്ച്എ​സ് ഗ്രൗ​ണ്ട് സ്റ്റേ​ഡി​യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചെ​റു​തോ​ണി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് നി​വേ​ദ​നം ന​ൽ​കു​

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഗ​വ.​ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ ​സെ​ക്ക​ൻ​ണ്ട​റി സ്കൂ​ൾ ഗ്രൗ​ണ്ട് പു​ന​ർനി​ർ​മി​ച്ച് സ്റ്റേ​ഡി​യ​മാ​ക്ക​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചെ​റു​തോ​ണി യൂ​ണി​റ്റ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് നി​വേ​ദ​നം ന​ൽ​കി.

ഇ​ടു​ക്കി, ചെ​റു​തോ​ണി ഡാ​മു​ക​ളു​ടെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ കാ​ലം മു​ത​ൽ നാ​ട്ടി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം നേ​ടു​ക​യും ജി​ല്ലാ ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും സാ​ക്ഷ്യം​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ള​ള ഗ്രൗ​ണ്ട് നി​ല​വി​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

കാ​യി​ക താ​ര​ങ്ങ​ൾ​ക്കു പ​രി​ശീ​ല​നം നേ​ടാ​നോ ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നോ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഗ്രൗ​ണ്ട് പു​ന​ർ​നി​ർ​മി​ച്ച് ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന സ്റ്റേ​ഡി​യ​മാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം. ചെ​റു​തോ​ണി മു​ത​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള​ള റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടു​ന്ന ജോ​ലി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ദേ​ശീ​യ​പാ​ത നി​ർ​മാ​ണം മൂ​ലം ചെ​റു​തോ​ണി ടൗ​ണി​ലെ വ്യാ​പാ​രി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ കു​ന്നേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ബി​പി​എ​സ് ഇ​ബ്രാ​ഹിം​കു​ട്ടി, ബി​ജു മ​ട്ട​യ്ക്ക​ൽ, എ.​ ത​ങ്ങ​ൾ​കു​ട്ടി, ലെ​നി​ൻ ഇ​ട​പ്പ​റ​ന്പി​ൽ, സു​ശീ​ല ടോ​മി​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.

Tags : vaazhathoppu hiseool groundu nattuvisesham local news

Recent News

Corehub Up