കോഴിക്കോട്: മാവൂര്‍ പഞ്ചായത്തില്‍ യുഡിഎഫ്-ആര്‍എംപിഐ സീറ്റ് വിഭജനം പൂര്‍ത്തിയായതായി യുഡിഎഫ് കണ്‍വീനര്‍, ചെയര്മാന് എന്നിവര്‍ അറിയിച്ചു. ആകെയുള്ള 19 സീറ്റില്‍ എട്ടുവീതം സീറ്റുകളില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഒരു സീറ്റില്‍ ആര്‍എംപിഐയും കേരള പ്രവാസി അസോസിയേഷന് (കെപിഎ) രണ്ടു സീറ്റിലും മത്സരിക്കും. ഒന്ന്, ഏഴ്, 10,11,13,15, 17,18 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
രണ്ട്, മൂന്ന്, നാല്, അഞ്ച്, എട്ട്, 12,14,16 വാര്‍ഡുകളില്‍ മുസ്ലിം ലീഗും മത്സരിക്കും.കേരള പ്രവാസി അസോസിയേഷന് ആറ്, ഒന്‍പത് വാര്‍ഡുകളിലാണ് മത്സരിക്കുന്നത്. 19 ല്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി മത്സരിക്കും.
Tags : UDF Local News Kozhikode Nattuvishesham