x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ലം​പാ​ടി​യി​ൽ സി​പി​എം വി​മ​ത നേ​താ​ക്ക​ൾ​ക്ക് യുഡിഎഫ് പി​ന്തു​ണ


Published: November 11, 2025 02:15 AM IST | Updated: November 11, 2025 02:15 AM IST

മു​സ്ത​ഫ ഹാ​ജി, ര​ത്ത​ൻ കു​മാ​ർ നാ​യ്ക്ക്

കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​മ​ത​നേ​താ​ക്ക​ൾ​ക്ക് യു​ഡി​എ​ഫ് പി​ന്തു​ണ. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മു​സ്ത​ഫ ഹാ​ജി, മു​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും പാ​ണ്ടി​യി​ലെ മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ര​ത്ത​ൻ കു​മാ​ർ നാ​യ്ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​മ​ത​വി​ഭാ​ഗം ജ​ന​കീ​യ വി​ക​സ​ന​സ​മി​തി എ​ന്ന പേ​രി​ൽ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

മു​സ്ത​ഫ ഹാ​ജി ദേ​ലം​പാ​ടി വാ​ർ​ഡി​ലും ര​ത്ത​ൻ കു​മാ​ർ അ​ഡൂ​ർ വാ​ർ​ഡി​ലു​മാ​ണ് സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഒ​രൊ​റ്റ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​യി​ച്ച ദേ​ലം​പാ​ടി വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ മു​സ്ത​ഫ ഹാ​ജി​യെ പി​ന്തു​ണ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഡൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന ര​ത്ത​ൻ​കു​മാ​ർ നാ​യി​ക്കി​നെ പി​ന്തു​ണ​യ്ക്ക​ണോ അ​ട​വു​ന​യം സ്വീ​ക​രി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടി​ല്ല.

ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സി​പി​എം ക​ണ്ടു​വ​ച്ചി​രി​ക്കു​ന്ന മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് അ​ഡൂ​രി​ലെ എ​തി​ർ സ്ഥാ​നാ​ർ​ഥി. നി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ കൈ​യി​ലു​ള്ള ഉ​ജ്ജം​പാ​ടി, മ​യ്യ​ള വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് വി​മ​ത​വി​ഭാ​ഗ​ത്തി​ന് പി​ന്തു​ണ ന​ൽ​കും.

16 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എ​മ്മി​ന് ഒ​മ്പ​തും കോ​ൺ​ഗ്ര​സി​ന് മൂ​ന്നും ലീ​ഗി​ന് ര​ണ്ടും ബി​ജെ​പി​ക്ക് ര​ണ്ടും അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​ത്ത​വ​ണ 17 വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. ഏ​താ​നും സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​മ​ത​വി​ഭാ​ഗ​ത്തി​ന് ജ​യി​ക്കാ​നാ​യാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​മാ​റ്റം അ​സാ​ധ്യ​മ​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ കൂ​ടി ല​ഭി​ച്ചാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദേ​ലം​പാ​ടി ഡി​വി​ഷ​നി​ൽ വി​ജ​യ​മു​റ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

Tags : Delampadi nattuvisesham local news

Recent News

Corehub Up