യുഡിഎഫ് മണ്ഡലം കമ്മിറ്റി അയിലൂരിൽ നടത്തിയ വിമോചന യാത്ര കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
അയിലൂർ: ഫണ്ടുകൾ വെട്ടിച്ചുരുക്കി പഞ്ചായത്തുകളെ ഇടതുസർക്കാർ നോക്കുത്തിയാക്കിയെന്നു കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ.
അയിലൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നടത്തിയ വിമോചന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയിലൂർ പഞ്ചായത്തിലെ സിപിഎം ഭരണസമിതിയുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരെയാണ് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമോചനയാത്ര സംഘടിപ്പിച്ചത്. യുഡിഎഫ് മണ്ഡലം ചെയർമാൻ എസ്. എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജി. എൽദോ, എം. പദ്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ് പ്രസംഗിച്ചു.
Tags : UDF Mandal Committee nattuvisesham local news