കുണ്ടറയിൽ നടന്ന യുഡിഎഫ് പ്രതിഷേധ യോഗം ഐൻടിയുസി ദേശീയ നിർവാഹ സിമിതി അംഗം കെ.ബി. ഷഹാൽ ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടറ : കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജൂഷ് മാത്യുവിനെ പാലക്കാട്ടെ നെൽകർഷക സമരത്തിനിടെ അകാരണമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരീപ്പള്ളിയിൽ പ്രതിഷേധ യോഗം നടത്തി. ഐൻടിയുസി ദേശീയ നിർവാഹ സിമിതി അംഗം കെ.ബി. ഷഹാൽ ഉദ്ഘാടനം ചെയ്തു. നിയോജ മണ്ഡലം പ്രസിഡന്റ് ജേക്കബ് കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു.
തൃക്കോവിൽ വട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എൽ.നിസാ മുദീൻ, മണ്ഡലം പ്രസിഡന്റ ുമാരായ കെ.ആർ. സുരേന്ദ്രൻ, സുധീർ ചേരിക്കോണം, കർഷക കോൺഗ്രസ് നേതാക്കളായ ജി. കൊച്ചുമ്മൻ, ഷാൻ ജോൺ, ഷഹാബുദീൻ, പള്ളി മൺ ശരത്, ബിജി മുഖത്തല, ബാബു മേലേ വീട്ടിൽ, ജി.വി.ചാക്കോ, തോമസ് കുറ്റിയിൽ,
സുനിൽ മാവിലഴികം, സജിമോൻ പി.സി. അവറാച്ചൻ സേവ്യർ, ബിന്ദു പാട്രിക്ക്, ഷഹാന, എൽ. ജോൺ, സ്കറിയ മുളവിള, ജോയ് കിടങ്ങഴികം, ബേബി ചരുവിള, സുരേഷ്, ജയൻ തട്ടാർ കോണം, ഭാസ്കരൻ, ഷാജി കൊച്ചു വിള, മാത്യു പണിക്കർ, എലിസബത്ത് ജോൺ, ഷറഫുദീൻ, ബിജു വേളിക്കാട് എന്നിവർ പ്രസംഗിച്ചു.
Tags : UDF Local News Kollam Nattuvishesham