കൊട്ടിയം: ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ടു പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടുമൺ എസ് ആർ എസ് മൻസിൽ ഷെഫീക്ക്(26), കിഴവൂർ കുട്ടിത്താനം വീട്ടിൽ ഫൈസൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് കൊട്ടിയത്ത് സിതാര ജംഗ്ഷന് സമീപം രാത്രി ഒൻപതിനാണ് അക്രമം ഉണ്ടായത്.
പത്തനാപുരത്തു നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയെയും കൊണ്ടു വന്ന ആംബുലൻസാണ് അക്രമികൾ തടഞ്ഞു നിർത്തി ആക്രമിക്കുന്നത്. കൊട്ടിയം എസ് എച്ച്ഒ പി. പ്രദീപി െ ന്റ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags : Local News Kollam Nattuvishesham