x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് ആ​ദി​വാ​സി സ​മൂ​ഹം


Published: November 10, 2025 06:47 AM IST | Updated: November 10, 2025 06:47 AM IST

കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചനിലയിൽ.

നെ​യ്യാ​ർ​ഡാം: കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് ആ​ദി​വാ​സി സ​മൂ​ഹം. ര​ണ്ടു​ദി​വ​സ​മാ​യി ഉ​ൾ​കാ​ട്ടി​ൽ​നി​ന്നും കാ​ട്ടാ​ന​ക​ൾ എ​ത്തി ആ​ദി​വാ​സി​ക​ളു​ടെ കൃ​ഷി ഭൂ​മി​ക​ളി​ൽ നാ​ശം വി​ത​ച്ചു. ഇ​ന്ന​ലെ പ​ട്ടാ​ണി​പ്പാ​റ​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ശം വി​ത​ച്ച​ത്. പ​ട്ടാ​ണി​പാ​റ തി​രു​മാ​ല​യു​ടെ വീ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി വാ​ഴ​യും റ​ബ​റും മ​രി​ച്ചീ​നി​യും ന​ശി​പ്പി​ച്ചു.

രാ​ത്രി​യി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം പു​ല​ർ​ച്ചെ​യാ​ണു പോ​യ​തെ​ന്നു തി​രു​മാ​ല പ​റ​ഞ്ഞു. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ ക​പ്പ​യും വാ​ഴ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടും. ഇ​തി​നും ഒ​രു ദി​വ​സം മു​ൻ​പാ​ണ് അ​ടു​ത്തു​ള്ള പ്ലാ​ത്ത്, അ​ണ​കാ​ൽ, പാ​റ്റാം​പാ​റ, ഇ​ളം പ്ലാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ നാ​ശം വി​ത​ച്ച​ത്. ഇ​തോ​ടെ ആ​ശ​ങ്ക​യു​ടേ​യും ഭീ​തി​യു​ടേ​യും വ​ക്കി​ലാ​ണ് ആ​ദി​വാ​സി​ക​ളാ​യ കാ​ണി​ക്കാ​ർ. അ​തി​നി​ടെ കാ​ട്ടാ​ന​കൂ​ട്ടം പു​റം​നാ​ട്ടി​ലും എ​ത്തി തു​ട​ങ്ങി.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മൂ​ന്നാ​റ്റി​ൻ​മു​ക്ക് ആ​ന​ക​ളു​ടെ താ​വ​ള​മാ​യി മാ​റി. അ​വ​രു​ടെ ല​ക്ഷ്യം ഇ​നി നാ​ടാ​ണ്. ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും എ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ കൊ​ണ്ട് പൊ​റു​തി മു​ട്ടി​യി​രി​ക്കു​ന്ന നി​വാ​സി​ക​ൾ​ക്ക് മു​ന്നി​ലാ​ണു വീ​ണ്ടും ആ​ന​ക​ൾ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​മൂ​ന്നു ദി​വ​സ​മാ​യി താ​ഴ്വാ​ര​ത്തെ​ത്തി വി​കൃ​തി​കാ​ട്ടി തി​മി​ർ​ക്കു​ക​യാ​ണ് കാ​ട്ടാ​ന​ക​ൾ. ഇ​വി​ടു​ത്തെ ഈ​റ​ക്കാ​ടു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ചോ​നം​പാ​റ​യി​ലെ ഈ​റ്റ​ക്കാ​ടു​ക​ൾ താ​ണ്ടി പാ​ല​മൂ​ട്, അ​ഞ്ചു​നാ​ഴി​ത്തോ​ട് എ​ന്നി​വ വ​ഴി​യെ​ത്തി​യ കാ​ട്ടാ​ന​ക​ൾ വ​നം ക​ട​ന്ന് അ​ടു​ത്തു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ത​ല​കാ​ണി​ച്ചു മ​ട​ങ്ങി. ഇ​നി കൂ​ട്ട​മാ​യി എ​ത്തു​ന്ന​തി​നു​ള്ള അ​ട​യാ​ള​മാ​ണ് ഈ ​വ​ര​വ്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​വ വ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി തു​ട​ങ്ങി​യി​ട്ട്. പു​ല​ർ​ച്ചെ​യാ​ണ് എ​ത്തു​ന്ന​ത്. കൂ​ട്ട​മാ​യി എ​ത്തു​ന്ന ഇ​വ​റ്റ​ക​ൾ ആ​ദ്യം ക​ണ്ണു​വ​യ്ക്കു​ന്ന​ത് കൃ​ഷി ഭൂ​മി​യി​ലാ​ണ്. ക​പ്പ, വാ​ഴ, തു​ട​ങ്ങി എ​ന്തി​ലും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വ​ൻ നാ​ശ​മാ​ണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ത​മ്പ​ടി​ക്കു​ന്ന മൃ​ഗ​ങ്ങ​ൾ നി​വാ​സി​ക​ളു​ടെ ജീ​വ​നു വ​രെ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. റ​ബ​ർ ചെ​ടി​ക​ൾ ഇ​വ​റ്റ​ക​ൾ​ക്ക് ഇ​പ്പോ​ൾ പ്രി​യ​മാ​യി മാ​റി​യി​ട്ടു​ണ്ട്.'

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up