വൈക്കം മുരിയൻകുളങ്ങര ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്.
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുരിയൻകുളങ്ങര ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം.വീതി കുറഞ്ഞ റോഡിലെ നാൽക്കവലയിൽ വാഹനത്തിരക്കു മൂലം പലപ്പോഴും അപകടങ്ങളും പതിവാകുകയാണ്. ആലപ്പുഴ, ചേർത്തല, തലയോലപ്പറമ്പ്, എറണാകുളം വാഴമന, വൈക്കം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ഒരുവലിയ വാഹനത്തിനു കഷ്ടിച്ചു കടന്നുപോകാൻ കഴിയുന്ന റോഡിലൂടെ ഭാരവണ്ടികൾ തലങ്ങും വിലങ്ങും പായുന്നതും ഗതാഗതതടസമുണ്ടാക്കുന്നു. മുൻകാലത്തെ അപേക്ഷിച്ച് ഗതാഗതം പതിൻമടങ്ങായിട്ടും റോഡും മുരിയൻകുളങ്ങര ജംഗ്ഷനും വീതികൂട്ടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ പദ്ധതി തയാറാക്കാത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags : Local News Kottayam Nattuvishesham