ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാൾ പ്രദക്ഷിണം.
ഒളരിക്കര പള്ളി
തൃശൂർ: ഒളരിക്കര ലിറ്റിൽഫ്ളവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഇന്നലെ വൈകീട്ട് 5.30നു തിരുനാൾ പ്രദക്ഷിണത്തിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തു. രൂപക്കൂടു വഹിക്കാൻ സ്ത്രീകളും മുന്നോട്ടുവന്നു.
ഇന്നു വൈകീട്ട് ഏഴിനു ഗാനമേളയും എട്ടാമിടമായ 16ന് വൈകീട്ട് ഏഴിനു കലാസദൻ ഒരുക്കുന്ന നാടകവും അരങ്ങേറും. വികാരി ഫാ. വിൽസണ്‍ പടിയത്ത്, അസിസ്റ്റന്റ് വികാരി ഫാ. ബിജോയ് പൊൻപറന്പിൽ, തിരുനാൾ ജനറൽ കണ്‍വീനർ സ്മിജോ ജോർജ് അന്പാടി, കൈക്കാരൻമാരായ തോമാസ് പാലത്തിങ്കൽ, ജോസ് ഉൗക്കൻ, ഐവിൻ മഞ്ഞളി എന്നിവർ നേതൃത്വം നൽകി.
ചിറ്റിലപ്പിള്ളി പള്ളി
ചിറ്റിലപ്പിള്ളി: ചിറ്റിലപ്പിള്ളി സെന്റ്് റീത്തായുടെ ദേവാലയത്തില്‍ വിശുദ്ധ റീത്തായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 76ാമത് സംയുക്ത തിരുനാളിന് കൊടിയേറി. ഫാ. ജിതിന് മാറോക്കി കൊടിയേറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോളി ചിറമ്മല്‍, ജനറല്‍ കണ്‍വീനര്‍ ബിജു വര്‍ഗീസ്, കൈക്കാരന്മാരായ എ.ആര്. തോമസ്, സലേഷ്യസ് ചിറ്റിലപ്പിള്ളി, ജോണ്‍ തൈക്കാട്ടില്‍ എന്നിവരും വിവിധ കമ്മറ്റി കണ്‍വീനര്‍മാരും ഇടവകജനവും സന്നിഹിതരായി. നവംബര്‍ 14, 15, 16, 17 തീയതികളിലാണ് തിരുനാള്‍.
പാറന്നൂർ പള്ളി
ചൂണ്ടൽ: പാറന്നൂർ സെന്റ്് ജോസഫ് ദേവാലയത്തിലെ കപ്പേള തിരുനാൾ ആഘോഷിച്ചു. രാവിലെ 6.30 ന്റെ ദിവ്യബലിക്ക് ഇടവക വികാരി ഫാ. മനോജ് താണിക്കൽ കാർമികനായി. തുടർന്ന് ലദീഞ്ഞും നൊവേനയും ഉണ്ടായിരുന്നു. തുടർന്ന് പത്തുമണിയുടെ ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് പാറേമ്പാടം സെന്റ് ആന്റണീസ് ചർച്ച് ഇടവക വികാരി ഫാ. പോൾ അറയ്ക്കൽ മുഖ്യകാർമികനായിരുന്നു. മുളയം മേരിമാതാ മേജർ സെമിനാരി പ്രഫസർ ഫാ. ലിജോ ചാലിശേരി തിരുനാൾ സന്ദേശം നൽകി. ഫാ. ഡൊമിനിക് മഞ്ഞനിക്കര സഹകാർമികനായിരുന്നു. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടന്നു. കൈകാരന്മാരായ വി.ടി. ബാബു, ജിന്റോ തരകൻ എന്നിവർ നേതൃത്വം നൽകി.
ചാലിശേരി പള്ളി
ചാലിശേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു. ഇന്നലെ രാവിലെ വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന എന്നിവയ്ക്കു വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ കാർമികത്വം വഹിച്ചു. തുടർന്നു പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം, സ്ലീബാ വണക്കം, നെയ്യപ്പം നേർച്ച, സ്നേഹവിരുന്ന് എന്നിവയുണ്ടായി. പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.
Tags : Tirunal in temples nattuvisesham local news