x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​പ്പേ​ടി​യി​ൽ കൊ​ടു​കു​ത്തി


Published: November 10, 2025 09:59 PM IST | Updated: November 10, 2025 09:59 PM IST

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: കൊ​ടു​കു​ത്തി മേ​ഖ​ല​യെ പു​ലി​ഭീ​തി വി​ടു​ന്നി​ല്ല. പാ​രി​സ​ൺ ക​മ്പ​നി​യു​ടെ റ​ബ​ർ​ത്തോ​ട്ട​ത്തി​ന്‍റെ നാ​ലാം​കാ​ട്ടി​ൽ അ​ജ്ഞാ​ത ജീ​വി ആ​ക്ര​മി​ച്ച് കൊ​ന്ന് ഭ​ക്ഷി​ച്ച പ​ശു​വി​ന്‍റെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. പു​ലി​യു​ടെ ആ​ക്ര​മ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

പു​ലി​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി​യി​ല്ല

ര​ണ്ടു മാ​സം മു​മ്പ് ഇ​തി​നു സ​മീ​പ​ത്തു​ള്ള ഒ​മ്പ​താം​കാ​ട് ഭാ​ഗ​ത്ത് പ​ശു​വി​നെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന് ഭ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ലി​യെ​ന്നു സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും പു​ലി​യെ പി​ടി​ക്കാ​ൻ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. നാ​ലു മാ​സം മു​മ്പ് സ​മീ​പ​ത്തെ കു​റ്റി​പ്ലാ​ങ്ങാ​ട്ടി​ലും പു​ലി​യെ​ത്തി. അ​വി​ടെ വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്ന​തും പു​ലി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​താ​ണ്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ പു​ലി​യെ നേ​രി​ട്ടു​ക​ണ്ടി​ട്ടു​മു​ണ്ട്.

ആ​ശ​ങ്ക​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

റ​ബ​ർ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ പു​ലി പ​തി​വാ​യ​തോ​ടെ എ​ല്ലാ​വ​രും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കൊ​ടു​കു​ത്തി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും നി​ര​വ​ധി ത​വ​ണ പു​ലി​യു​ടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ​താ​ണ്.

കൊ​ടു​കു​ത്തി​ക്ക് സ​മീ​പം മു​ന്പു പു​ലി​യെ നേ​രി​ട്ട് ക​ണ്ട​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തു സ്ഥി​രീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ല്ല. റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ അ​ഴി​ച്ചു​വി​ട്ട് വ​ള​ർ​ത്തു​ന്ന പ​ശു​ക്ക​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് കൂ​ടു​ത​ലാ​യും ഇ​ര​യാ​കു​ന്ന​ത്.

ഉ​പ​ജീ​വ​ന​ത്തെ​യും ബാ​ധി​ച്ചു

റ​ബ​ർ ടാ​പ്പിം​ഗി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത് തി​ക​യാ​തെ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലാ​ണ് മ​റ്റൊ​രു വ​രു​മാ​ന​മാ​ർ​ഗം. പു​ലി, ക​ടു​വ അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​താ​ളം തെ​റ്റി​ക്കു​ന്നു. പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന ഇ​വ​രു​ടെ ജീ​വ​നും ഭീ​ഷ​ണി​യാ​ണ്. അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കാ​ത്ത വ​നം​വ​കു​പ്പി​നെ​യാ​ണ് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

Tags : Tigers attack nattuvisesham local news

Recent News

Corehub Up