കോൺഗ്രസ് നേതാവ് പി.എ. അസീസിന്റെ അനുസ്മരണ സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു .
കൊട്ടിയം: സീറ്റില്ലെങ്കിൽ റിബലാകും എല്ലാം തുലയ്ക്കുമെന്നു പറയുന്നവർ എ.അസീസിന്റെ ജീവചരിത്രം വായിക്കുന്നതു നല്ലതായിരിക്കുമെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ. പി.എ. അസീസ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച മുൻ ഡിസിസി പ്രസിഡന്റും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി.എ.അസീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റുകൾ ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വിതരണം ചെയ്തു. പി.എ.അസീസ് സ്മാരക സമിതി പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. പി. ജർമിയാസ്, അഡ്വ.കെ.ബേബിസൺ, പ്രഫ.ഇ.മേരീദാസൻ, നാസർ അസീസ്, വിപിനചന്ദ്രൻ , പാലത്തറ രാജീവ്, നാസർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Kollam Nattuvishesham