കഞ്ഞിക്കുഴി വനസ്വർഗം പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
മുഹമ്മ: തീര്‍ഥാടനകേന്ദ്രമായ കഞ്ഞിക്കുഴി വനസ്വര്‍ഗം പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹയുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വികാരി ഫാ. ടോമി കുരിശിങ്കലിന്റെ നേതൃത്വത്തില്‍ നടന്ന പ്രദക്ഷിണത്തില്‍ ജനസഹസ്രങ്ങള്‍ പങ്കുകൊണ്ടു. ദേവാലയത്തില്‍നിന്ന് കഞ്ഞിക്കുഴി ജംഗ്ഷന് വരെ നടന്ന പ്രദക്ഷിണം വീക്ഷിക്കാന്‍ വീഥിക്കിരുവശവും ജനം കാത്തുനിന്നിരിന്നു.
ആലപ്പുഴ രൂപത ചാന്‍സലര്‍ ഫാ. ജുഡ് ജോസഫ് കൊണ്ടപ്പശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി, ഫാ. പോള്‍ ജെ. അറക്കലിന്റെ വചനപ്രഘോഷണം എന്നിവ ഉണ്ടായിരുന്നു. ഇന്നു രാവിലെ ഏഴിന് ദിവ്യബലി, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.
Tags : Thirunal nattuvisesham local news