കാലടി: യോർദനാപുരം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 14 മുതൽ 16 വരെ ആഘോഷിക്കും. 14ന് വൈകിട്ട് 5.45 ന് മഞ്ഞപ്ര ഹോളിക്രോസ് ഫോറോനാ പള്ളി വികാരി ഫാ. വർഗീസ് പൊട്ടക്കൽ കോടിയേറ്റും. തുടർന്നു കുർബാന, നൊവേന, ലദീഞ്ഞ്, പ്രസംഗം. 7.30 ന് കൊച്ചിൻ കൈരളിയുടെ സൂപ്പർ മെഗാ ഷോ അവതരണം.
15ന് രാവിലെ 7ന് കുർബാന. തുടർന്നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ. വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, 5.15 നു രൂപം എഴുന്നുള്ളിക്കൽ, 5.30ന് തിരുനാൾ കുർബാന, പ്രസംഗം. തുടർന്ന് പ്രദക്ഷിണം. ആകാശ വർണ വിസ്മയം. തിരുനാൾ ദിനമായ രാവിലെ 8ന് കുർബാന, വൈകിട്ട് 5ന് തിരുനാൾ കുർബാന, പ്രസംഗം. തുടർന്ന് വാഴ്വ് പ്രദക്ഷിണം.
Tags : Local News Ernakulam Nattuvishesham