x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​റു​മാ​റ്റ​ത്തിന് കു​റ​വു​ണ്ടാ​യി​ല്ല, ഭ​ര​ണ​സ്ഥി​ര​ത ന​ഷ്ട​പ്പെ​ട്ട അ​ഞ്ചു വ​ർ​ഷം


Published: November 11, 2025 03:05 AM IST | Updated: November 11, 2025 03:05 AM IST

പ​ത്ത​നം​തി​ട്ട: അ​ധി​കാ​ര മോ​ഹ​വു​മാ​യി കാ​ലു​മാ​റ്റ​ത്തി​നു കു​ട പി​ടി​ച്ച് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഭ​ര​ണ സ്ഥി​ര​ത ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ഒ​രു ഡ​സ​നോ​ളം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഇ​തി​നൊ​പ്പം പാ​ർ​ട്ടി​ക​ൾ​ക്കു​ള്ളി​ലെ വീ​തം വ​യ്പും അ​ധി​കാ​ര ത​ർ​ക്ക​ങ്ങ​ളും കാ​ര​ണം ഭ​ര​ണ​ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി​ക​ൾ യ​ഥേ​ഷ്ടം ന​ട​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്ന് പ്ര​സി​ഡ​ന്‍റു​മാ​രും നാ​ല് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും ഉ​ണ്ടാ​യി. ആ​ദ്യ മൂ​ന്നു​വ​ർ​ഷം സി​പി​എ​മ്മി​ലെ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. സി​പി​ഐ​യി​ലെ രാ​ജി പി. ​രാ​ജ​പ്പ​ൻ ആ​ദ്യ വ​ർ​ഷ​വും പി​ന്നീ​ട് ജ​ന​താ​ദ​ളി​ലെ സാ​റാ തോ​മ​സും കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മാ​യ അ​നി​ൽ കു​മാ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി. അ​വ​സാ​ന ര​ണ്ടു വ​ർ​ഷം സി​പി​എ​മ്മി​ലെ ബീ​ന പ്ര​ഭ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തു നി​ന്ന് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ മാ​റി​യ​പ്പോ​ൾ സി​പി​ഐ​യി​ലെ രാ​ജി പി. ​രാ​ജ​പ്പ​ൻ ചു​മ​ത​ല​യേ​റ്റു. അ​വ​സാ​ന ഒ​രു​വ​ർ​ഷം കാ​ലാ​വ​ധി കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​നു ല​ഭി​ച്ച​പ്പോ​ൾ ജോ​ർ​ജ് ഏ​ബ്ര​ഹാ​മി​നും ഏ​താ​നും മാ​സ​ത്തേ​ക്ക് അ​ധ്യ​ക്ഷ പ​ദ​വി ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി ര​ണ്ടാം ഊ​ഴ​മാ​യി​രു​ന്നു ഇ​ത്. മു​ന്പ് സി​പി​എ​മ്മി​ലെ അ​പ്പി​ന​ഴി​ക​ത്ത് ശാ​ന്ത​കു​മാ​രി പ്ര​സി​ഡ​ന്‍റും സി​പി​ഐ​യി​ലെ എ.​പി. ജ​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി അ​ഞ്ചു​വ​ർ​ഷ​വും തി​ക​ച്ചി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​ന്നി​യി​ൽ അ​ട്ടി​മ​റി​യി​ലൂ​ടെ യു​ഡി​എ​ഫ് ഭ​ര​ണം എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തെ​ത്തി​യ കോ​ൺ​ഗ്ര​സി​ലെ ജി​ജി സ​ജി​യെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പാ​ർ​ട്ടി നേ​രി​ട്ടു. അ​വ​ർ അ​യോ​ഗ്യ​ത​യാ​യ​തോ​ടെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​വും തി​രി​കെ ല​ഭി​ച്ചു.
കോ​യി​പ്ര​ത്ത് മ​റ്റൊ​രു അ​ട്ടി​മ​റി​യി​ലൂ​ടെ കോ​ൺ​ഗ്ര​സ് അം​ഗ​ത്തെ കൂ​റു​മാ​റ്റി എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് അം​ഗ​ത്തെ ക​ളം​മാ​റ്റി യു​ഡി​എ​ഫും തി​രി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി. എ​ന്നാ​ൽ ക​ഴി​ഞ്ഞ​മാ​സം പ്ര​സി​ഡ​ന്‍റു സ്ഥാ​നം രാ​ജി​വ​ച്ച് കൂ​റു​മാ​റി എ​ത്തി​യ അം​ഗം എ​ൽ​ഡി​എ​ഫി​ലേ​ക്ക് മ​ട​ങ്ങി.

പാ​ർ​ട്ടി ധാ​ര​ണ​യി​ൽ പു​ളി​ക്കീ​ഴി​ലും മ​ല്ല​പ്പ​ള്ളി​യി​ലും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് മാ​റേ​ണ്ടി​വ​ന്നു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്കം മു​ത​ൽ നി​ല​നി​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ യു​ഡി​എ​ഫി​ന്‍റെ ധാ​ര​ണ​ക​ളെ​ല്ലാം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. നി​ല​വി​ൽ യു​ഡി​എ​ഫ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​ണ്ടെ​ങ്കി​ലും വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ​ഡി​എ​ഫി​ലാ​ണ്. അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലും എ​ൽ​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യെ​ങ്കി​ലും അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് മൂ​ന്നു​പേ​ർ വ​ന്നു. പ​ന്ത​ള​ത്ത് ബി​ജെ​പി​ക്കും അ​ധ്യ​ക്ഷ​രു​ണ്ടാ​യി. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ല​പ്പോ​ഴും ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞു.

കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി, റാ​ന്നി, ചി​റ്റാ​ർ, കോ​യി​പ്രം, പു​റ​മ​റ്റം, മ​ല്ല​പ്പു​ഴ​ശേ​രി തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണ​ത്തി​ലെ അ​ട്ടി​മ​റി​ക​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.എ​ൽ​ഡി​എ​ഫി​ലും യു​ഡി​എ​ഫി​ലും വീ​തം​വ​യ്പു​ക​ളും വേ​ണ്ടു​വോ​ള​മു​ണ്ടാ​യി. വീ​തം വ​യ്പി​നു​വേ​ണ്ടി രാ​ജി​വ​ച്ച ഇ​ട​ങ്ങ​ളി​ൽ പി​ന്നീ​ടു ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ന്ന കാ​ഴ്ച​യും ഇ​തി​നി​ടെ​യു​ണ്ടാ​യി.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up