തലയോലപ്പറമ്പ്: അടഞ്ഞുകിടന്ന വീട്ടിൽ മോഷണം. വടയാർ കോരിക്കൽ സ്വാതിഭവനിൽ രജനിയുടെ ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീടിനു പിൻഭാഗത്തെ ടോയ്ലറ്റിന്റെ വെന്റിലേഷനിലെ ഗ്രിൽ ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്.
ഓട്ടുവിളക്കുകൾ, ഓട്ടുപാത്രങ്ങൾ, ഉരുളികൾ, നിലവിളക്കുകൾ, രണ്ടു ജോഡി വെള്ളി പാദസരം, മൂന്ന് അരഞ്ഞാണം, സീലിംഗ് ഫാനുകൾ, ഇലക്ട്രിക് ത്രാസ്, വാഷിംഗ് മെഷീനിലെ മോട്ടോർ ഉൾപ്പെടെ മോഷണം പോയി. വീടിനുൾവശം സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
Tags : Local News Kottayam Nattuvishesham