പാലാ: കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് 14നു രാവിലെ പത്തിനു തുടക്കമാകും. അന്നദാന പദ്ധതിയിലൂടെ തീര്‍ഥാടന കാലയളവില്‍ രാവിലെ 9.30 മുതലും രാത്രി ഏഴുമുതലും അന്നദാനം നല്‍കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും.
14നു രാവിലെ പത്തിന് തീര്‍ഥാടന മഹോത്സവത്തിന്റെയും അന്നദാനപദ്ധതിയുടെയും ഉദ്ഘാടനം തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന് ജസ്റ്റീസ് കെ. രാമകൃഷ്ണന്, ദേവസ്വം പ്രസിഡന്റും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ മനോജ് ബി. നായര്‍, പാലാ ഡിവൈഎസ്പി കെ. സദന്, പാലാ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കും.
ആയുര്‍വേദ, ഹോമിയോ, അലോപ്പതി ഡിസ്പെന്‍സറികളും 24 മണിക്കൂര്‍ ആംബുലന്‍സ്, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് മനോജ് ബി. നായര്‍, സെക്രട്ടറി എന്‍. ഗോപകുമാര്‍, ട്രഷറർ കെ.ആര്. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Tags : Kadapathur site nattuvisesham local news