x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്ത​ൻ​കോ​ട് പള്ളിയിൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ


Published: November 10, 2025 06:31 AM IST | Updated: November 10, 2025 06:31 AM IST

ന​ന്ദ​ൻ​കോ​ട് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു ബ​ർ​ശ്ലീ​ബി റ​ന്പാ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ കൊ​ടി​യേ​റ്റു​

തി​രു​വ​ന​ന്ത​പു​രം: ന​ന്ത​ൻ​കോ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല​തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ക്കു​ന്നു. ഈ ​മാ​സം 15,16 തീ​യ​തി​ക​ളി​ലാ​യാ​ണ് ഓ​ർ​മ്മ​പ്പെ​രു​നാ​ൾ ആ​ച​ര​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 16നു രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം. 6.50ന് ​ഡോ.​ ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന.

ഫാ. ​എ​ൻ.​ജി. ഫി​ലി​പ്പ് മാ​വേ​ലി​ക്ക​ര, ഫാ.​കു​ര്യാ​ക്കോ​സ് ത​ങ്ക​ച്ച​ൻ (​മൈ​ല​പ്ര ആ​ശ്ര​മം) എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യും നേ​ർ​ച്ച​വി​ള​ന്പോ​ടെ​യും തി​രു​നാ​ൾ സ​മാ​പി​ക്കും.

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up