x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റു​പ​ടിപ​റ​യാ​തെ മേ​യ​ർ ഒ​ളി​ച്ചോ​ടി: രാ​ജ​ൻ പ​ല്ല​ൻ


Published: November 11, 2025 01:16 AM IST | Updated: November 11, 2025 01:16 AM IST

പാ​ർ​ട്ടി വേ​റെ, സൗ​ഹൃ​ദം വേ​റെ... കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​ശേ​ഷം കൗ​ൺ​സി​ൽ ഹാ​ളി​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ കെ. ​രാ​മ​നാ​ഥ​ൻ, എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ അ​ഡ്വ.

തൃ​ശൂ​ർ: കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മ​റു​പ​ടി​പ​റ​യാ​തെ മേ​യ​ർ ഒ​ളി​ച്ചോ​ടി​യ​തു ഗു​രു​ത​ര​മാ​യ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നാ​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ.

2016 മു​ത​ൽ 2024 വ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി ന​ട​ത്തി​യ കോ​ടി​ക്ക​ണ​ക്കി​നു​രൂ​പ​യു​ടെ കെ​ട്ടി​ട​നി​കു​തി​പി​രി​വി​ൽ ഹൈ​ക്കോ​ട​തി കോ​ർ​പ​റേ​ഷ​നെ​തി​രേ വി​ധി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കാ​നു​ള്ള തീ​രു​മാ​നം കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ കൗ​ൺ​സി​ൽ അ​ജ​ൻ​ഡ​യി​ൽ വ​രാ​തെ, കൗ​ൺ​സി​ല​ർ​മാ​ർ അ​റി​യാ​തെ, സു​പ്രീം​കോ​ട​തി​യി​ൽ പോ​കു​ന്ന​താ​യി മി​നി​റ്റ്സി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത് ക​ള്ള മി​നി​റ്റ്സ് ഉ​ണ്ടാ​ക്കിയെന്നു അദ്ദേഹം പറഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ കൗ​ൺ​സി​ലി​ൽ പ​ല കാ​ര്യ​ങ്ങ​ളും അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നും ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തി​നു​മു​ള്ള ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് മേ​യ​ർ​ക്കും ഭ​ര​ണ​സ​മി​തി​ക്കും ന​ൽ​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ജോ​ൺ ഡാ​നി​യ​ലും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സെ​ൽ​ഫി​യെ​ടു​ത്ത്
കൗ​ൺ​സി​ല​ർ​മാ​ർ

പ്ര​തി​പ​ക്ഷ​പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യും മേ​യ​ർ ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി​പ​ക്ഷം ആ​ദ്യം എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് എ​തി​രേ തി​രി​ഞ്ഞു. പി​ന്നീ​ട് ക​ക്ഷി​രാ​ഷ്ട്രീ​യ​ഭേ​ദ​മെ​ന്യേ കൗ​ൺ​സി​ല​ർ​മാ​ർ പ​ര​സ്പ​രം സെ​ൽ​ഫി​യെ​ടു​ത്തും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും ഏ​റെ​നേ​രം പി​ന്നി​ട്ടാ​ണ് അ​വ​സാ​ന കൗ​ൺ​സി​ൽ ദി​ന​ത്തി​ൽ ഹാ​ളി​ൽ​നി​ന്നി​റ​ങ്ങി​യ​ത്.

Tags : Rajan Pallan nattuvisesham local news

Recent News

Corehub Up