പേയാട് : തിളച്ചുമറിഞ്ഞ പോരാട്ട വീര്യത്തിലും യുദ്ധസമാനമായ അന്തരീക്ഷത്തിലും കേരളത്തിന് തന്നെ മാതൃകയാണ് തലസ്ഥാന ജില്ലയിലെ കാട്ടാക്കട താലൂക്കിലെ വിളപ്പിൽ പഞ്ചായത്ത്. വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നിരന്തര സമരമുഖത്തായിരുന്ന നാട്ടുകാരും പൊതുപ്രവർത്തകരും ഒടുവിൽ പ്ലാന്റ് അടച്ചു പൂട്ടിയ ചരിത്രം കേരളത്തിന് മാത്യകയാണ്. ഇവിടെയിപ്പോൾ ഉയരുന്നത് സാങ്കേതിക സർവകലാശാല ആസ്ഥാനവും. 1953 ൽ നിലവിൽവന്ന പഞ്ചായത്താണ് വിളപ്പിൽ.
കാർഷിക മേഖലയാണ് ഇവിടം. കരമനയാർ കടന്നുപോകുന്ന പഞ്ചായത്തിലാണ് നഗരത്തിനെയും ഗ്രാമത്തിനേയും ബന്ധിപ്പിക്കുന്ന കുണ്ടമൺകടവ് പാലം വരുന്നത്. ഇപ്പോൾ നഗരംവിട്ട് പാർക്കാൻ തിരഞ്ഞെടുക്കുന്നത് ഈ പഞ്ചായത്തിലാണ്. അതിനാൽ തന്നെ ജനസംഖ്യയും വർധിച്ചു. നറുക്കെടുപ്പിലൂടെ പ്രസിഡന്റു പദം നേടിയ ആളാണ് ലില്ലിമോഹൻ. സ്വതന്ത്രയായിരുന്ന ഇവർ ബിജെപി- കോൺഗ്രസ് ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നതും.
കോട്ടങ്ങൾ
ഒരു നേട്ടവും പഞ്ചായത്തിന് കൈവരിക്കാനായില്ല. സിപിഎം എംഎൽഎയുടെ ഫണ്ടാണ് പഞ്ചായത്തിൽ വികസനം ഉണ്ടാക്കിയത്.
സ്വതന്ത്രയായിരുന്ന അംഗത്തിന് ബിജെപിയും കോൺഗ്രസും പിന്തുണ നൽകിയാണ് പ്രസിഡന്റ് പദത്തിൽ എത്തിയത്.
നഗരവികസന ഫണ്ട് ലഭ്യമാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സമീപത്തെ മറ്റു പഞ്ചായത്തുകൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ വിളപ്പിൽ പഞ്ചായത്തിൽ അതുണ്ടായില്ല.
റോഡുകൾ നന്നാക്കിയില്ല.
കളിക്കളം ഉണ്ടാക്കാൻ എൽഡിഎഫ് ശ്രമിച്ചതിനാൽ എംഎൽഎ ഫണ്ട് നൽകിയതിനാൽ അത് വിജയിച്ചു.
വ്യവസായങ്ങൾ ഒന്നും വന്നിട്ടില്ല. സർക്കാരിന്റെ ശ്രമഫലമായാണ് ഇവിടെ സാങ്കേതിക സർവകലാശാല വന്നത്. അല്ലാതെ ഈ ഭരണത്തിന്റെ മിടുക്കല്ല.
കേരകൃഷി വികസനം നടപ്പിലാക്കിയില്ല. തൊഴിലുറപ്പു പദ്ധതി പരാജയമായി മാറി. എംസിഎഫ് പ്ലാന്റ് വരാനും നടപടിടയെടുത്തില്ല. 8തെരുവു നായ ശല്യം രൂക്ഷമായിട്ടും അത് തടയാൻ നടപടി എടുത്തില്ല.
ജില്ലാ പഞ്ചായത്തിന്റെയും എംഎൽഎയുടേയും ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് അധികവും തമ്മിലടി കാരണം പദ്ധതികൾ ഒന്നും നടപ്പിലായിട്ടില്ല.
നേട്ടങ്ങൾ
ഗ്രാമീണറോഡുകൾ നവീകരിച്ചു. അവിടെ ടാറിംഗും കോൺക്രീറ്റും നടത്തി പുനരുദ്ധരിച്ചു.
ലൈഫ് പദ്ധതിയിൽ 250 പേർക്ക് വീട് നൽകി. 50 ളം വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
സ്മാർട്ട് അങ്കണവാടികൾക്കായി കെട്ടിടം നിർമ്മിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് വെള്ളൈക്കടവിൽ കളിക്കളം നിർമാണത്തിനായി പണികൾ നടക്കുകയാണ്. രണ്ട് എൽപിഎസിലും യുപിഎസിലും വർണക്കൂടാരം പദ്ധതി നടപ്പിലാക്കി.
കാർഷികമോഖലയിൽ വൻ പുരോഗതിയുണ്ടായി. 25 ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി. അഞ്ചേക്കറോളം സ്ഥലത്ത് പൂകൃഷി നടത്തി വൻ ലാഭം കൊയ്തു. ഇതോടാപ്പം തണ്ണിമത്തൻ കൃഷിയും ഇവിടെ നടപ്പിലാക്കി. 22 വാർഡുകളിലും മിനി എംസിഎഫ് വച്ചു.
വിളപ്പിൽശാലയിൽ പോളിടെക്നിക്ക് ആരംഭിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പടെ നടപ്പിലാക്കി.
ആരോഗ്യരംഗം കാര്യക്ഷമമാക്കി. പാലിയേഖ്ഖീവ് കെയർ പദ്ധതി വ്യാപിപ്പിച്ചു. ആംബുലൻസ് സൗകര്യം മെച്ചപ്പെടുത്തി. ആയുർവേദ രംഗത്ത് മരുന്ന് വാങ്ങാൻ 14 കോടി രൂപ ചിലവഴിച്ചു.
പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ഹരിതകർമസേന സേവനം മെയ്യപ്പെട്ടതാക്കി. 43 പേർ ഇപ്പോ ഈ സേനയിലുണ്ട്.
ടൂറിസം രംഗത്തും വൻ നേട്ടം കൊയ്തു. ശാസ്താംപാറ, കടുമ്പു ടൂറിസം സ്പോട്ടുകളിൽ പഞ്ചായത്ത് ഇടപെടൽ നടത്തി.
മാലിന്യ സംസ്്കരണത്തിനായി മികച്ച പ്രോജക്ടുകൾ നടപ്പിലാക്കി. 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാനും പഞ്ചായത്തിന് കഴിഞ്ഞു. മാത്രമല്ല വ്യക്തി ഗത ആനുകൂല്യങ്ങൾ പലർക്കും നേട്ടങ്ങൾ ഉണ്ടാക്കി.
കുടുംബശ്രീവഴി മികച്ച നേട്ടം സ്യഷ്ടിച്ചു. 458 യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവർക്ക് സ്വയംപര്യാപ്ത ഉൽപ്പന്നയൂണിറ്റികളും ആരംഭിച്ചു.
നിലവിലെ കക്ഷിനില
ആകെ വാർഡുകൾ - 20
ബിജെപി - 07, യുഡിഎഫ് - 04
എൽഡിഎഫ് - 08, സ്വതന്ത്ര -01