x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ങ്ക​ര​മം​ഗ​ല​ത്തെ അ​ടി​പ്പാ​ത തു​റ​ന്ന് യാ​ത്രാക്ലേ​ശം പ​രി​ഹ​രി​ക്ക​ണമെന്ന്


Published: November 11, 2025 05:39 AM IST | Updated: November 11, 2025 05:39 AM IST

ച​വ​റ : ദേ​ശീ​യ​പാ​ത​യി​ൽ ശ​ങ്ക​ര​മം​ഗ​ല​ത്ത് അ​ടി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തു മൂ​ലം ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ലെ യാ​ത്രാ ക്ലേ​ശം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി െ ന്‍റ മ​റു​വ​ശം ക​ട​ക്കു​വാ​ൻ പോ​ലീ​സ്‌​സ്റ്റേ​ഷ​ന്‍റെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന റോ​ഡി​ലെ വ​ഴി അ​ട​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ൽ കോ​വി​ൽ​ത്തോ​ട്ടം റോ​ഡി​ൽ നി​ന്നു കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ​ർ​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റി ടൈ​റ്റാ​നി​യം ജം​ഗ്‌​ഷ​നി​ലെ അ​ടി​പ്പാ​ത​യി​ലൂ​ടെ വേ​ണം കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കാ​നാ​വു​ക. ശ​ങ്ക​ര​മം​ഗ​ല​ത്തും പ​രി​സ​ര​ത്തു​മു​ള്ള സ്കൂ​ളു​ക​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​തി​ദി​നം ഇ​ത് മൂ​ലം നി​ത്യ​വും വ​ല​യു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും കോ​ട​തി​ക​ളും സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ശ​ങ്ക​ര​മം​ഗ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​മീ​പ​പ്ര​ദേ​ശ​ത്തെ ദേ​വാ​ല​യ​ങ്ങ​ളി​ൽ വ​രു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. സ​ർ​വീ​സ് റോ​ഡി​നു സ​മീ​പം ക​യ​റു കെ​ട്ടി തി​രി​ച്ച് ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യ​വും കു​റ​ഞ്ഞി​രി​ക്കു​ന്നു. എംഎ​ൽഎ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡിെ ന്‍റ പ​ണി​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ശ​ങ്ക​ര​മം​ഗ​ലം സ്കൂ​ളു​ക​ളി​ലും മി​ന്നാം​തോ​ട്ടി​ൽ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ലും നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ച​വ​റ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ടെ യാ​ത്രാക്ലേ​ശം ഇ​നി​യും രൂ​ക്ഷ​മാ​കും.

എ​ത്ര​യും വേ​ഗം ശ​ങ്ക​ര​മം​ഗ​ല​ത്തെ അ​ടി​പ്പാ​ത തു​റ​ന്ന് യാ​ത്രാക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ലാ​സ​രി​ത്ത് സാം​സ്ക്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ച​വ​റ സു​രേ​ന്ദ്ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Kollam Nattuvishesham

Recent News

Corehub Up