ചേർത്തല: കഞ്ഞിക്കുഴിയിൽ എഎസ് കനാലിന് കുറുകെ ദേശീയപാത കടന്നുപോകുന്നതിന് അഞ്ചു മീറ്റർ ഉയരത്തിൽ പാലം നിർമിക്കാൻ ധാരണയായതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഇരുകരകളിലും അടിപ്പാതകളോട് കൂടിയ പാലമാണ് ദേശീയപാത അഥോറിറ്റി നിർമിക്കുന്നത്.
ഇതിനായി ദേശീയപാത അഥോറിറ്റിതന്നെ പണം മുടക്കും. പാലം നിർമിക്കും എന്ന് കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി 2023ൽ കൃഷിമന്ത്രിക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ചെലവ് ആര് വഹിക്കും എന്ന തർക്കത്തിൽപ്പെട്ട് അനിശ്ചിതത്വത്തിലായിരുന്നു.
ദേശീയപാത സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാന സർക്കാർ 7000 കോടിയോളം രൂപ ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിൽ പാലം നിർമിക്കുന്നതിന് പണം അനുവദിക്കാൻ കിഫ്ബിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും വിമുഖത അറിയിച്ചിരുന്നു. തുടർന്ന് കൃഷിമന്ത്രി ദേശീയ ഉപരിതല ഗതാഗതവകുപ്പിനെ കനാലിന്റെ ഒഴുക്ക് തടസപ്പെട്ടാലുള്ള പ്രശ്നങ്ങൾ നേരിട്ടും കത്ത് മുഖേനയും നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കൃഷിമന്ത്രിയുടെ ആവശ്യപ്രകാരം ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗവും പാലം നിർബന്ധമായി പണിയണമെന്ന നിർദേശമാണ് നൽകിയത്.
ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുമ്പോൾ ഏകപക്ഷീയമായി ദേശീയപാതാ അഥോറിറ്റി നിർമാണപ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതിനെതിരേ നടന്ന സമരവും ദേശീയപാത അഥോറിറ്റിയെ സമ്മർദത്തിലാക്കി. എഎസ് കനാലിന്റെ വീണ്ടെടുപ്പ് എന്നെന്നേക്കുമായി അവസാനിക്കുമായിരുന്ന ഘട്ടത്തിൽനിന്നാണ് ഈ നേട്ടം ഉണ്ടായിരിക്കുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രാധാന്യമുള്ള എഎസ് കനാലിന്റെ ആരോഗ്യ, ദുരന്തനിവാരണ.
ഗതാഗത, ടൂറിസം മേഖലകളിലുള്ള പ്രാധാന്യം ബോധ്യപ്പെടുത്താൻ ആയത് നിർണായകമായി. കഞ്ഞിക്കുഴിയിലെ അടിപ്പാതകൾക്കു കൂടി അംഗീകാരമായതോടെ കൃഷിമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ഏഴ് അടിപ്പാതകളാണ് ചേർത്തല മണ്ഡലത്തിന് ലഭിച്ചത
Tags : local nattuvishesham Canal in Kanhikkuzhi