കൊല്ലം: മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു യുവാവിനെ മർദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി.
തെക്കുംഭാഗം വയലില്‍ തറയില്‍ പരമേശ്വരന് പിള്ള മകന് ബിജു പിള്ള(42), തെക്കുംഭാഗം വലിയേഴത്ത് ഗോപിനാഥന് പിള്ള മകന് രഘുനാഥന് പിള്ള(58) എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. തെക്കുംഭാഗം ഉമ്മരയില് കൊച്ചയ്യത്തു കൃഷ്ണകുമാര്‍(38) നെയാണ് ഇവര്‍ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടിനാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്നു പ്രതികള്‍ ചേര്‍ന്നു കൃഷ്ണകുമാറിന്റെ തലയിലും മുഖത്തും കമ്പിവടിയും മറ്റും ഉപയോഗിച്ച് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
മര്‍ദനത്തെ തുടര്‍ന്നു കൃഷ്ണകുമാറിന്റെ തലയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും മുഖത്തെ അസ്ഥിക്കു പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ് കുമാര്‍, എസ്സിപിഒ അനില്‍ ആന്റണി, സിപിഒ അന്സിഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Local News Kollam Nattuvishesham