x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ള്ളി​യാ​ർ​മേ​ട് പു​ഴ​പ്പാ​ലം കൈ​വരി നി​ർ​മാ​ണ​ത്തി​നു സ​ർ​വേ ന​ട​ത്തി


Published: November 11, 2025 12:40 AM IST | Updated: November 11, 2025 12:40 AM IST

കഴി​ഞ്ഞദി​വ​സം പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ചു​ള്ളി​യാ​ർ​മേ​ട് പു​ഴ​പ്പാ​ലം കൈ​വരി നി​ർ​മാ​ണ​ത്തി​നു ന​ട​ത്തി​യ സ​ർ​വേ.

മു​ത​ല​മ​ട: ചു​ള്ളി​യാ​ർ​മേ​ട് പു​ഴ​പ്പാ​ല​ത്തി​ൽ കൈ​വ​രി പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​ത്തി സ​ർ​വേ ന​ട​ത്തി.

ഈ ​പാ​ല​ത്തി​ലെ കൈ​വ​രി ത​ക​ർ​ന്ന​തു​മൂ​ല​മു​ള്ള അ​പ​ക​ടാ​വ​സ്ഥ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പാ​ല​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണംമൂ​ലം നി​ര​വ​ധി ത​വ​ണ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സ്, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രു​ടെ ട്രാ​വ​ല​റും മു​ന്പ് പാ​ല​ത്തി​ൽ നി​ന്നും​കൈ​വ​രി ത​ക​ർ​ത്ത് താ​ഴെ​വീ​ണി​രു​ന്നു. ര​ണ്ടു അ​പ​ക​ട​ങ്ങ​ളി​ലാ​യി അ​മ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കും പ​റ്റി​യി​രു​ന്നു.

ഇ​തു കൂ​ടാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി​ത​വ​ണ പാ​ല​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​സ് ആ​കൃ​തി​യി​ലു​ള്ള കൊ​ടും​വ​ള​വി​ൽ നി​ർ​മി​ച്ച പാ​ല​ത്തി​ന് ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ചാ​രി​ക്കാ​നു​ള്ള വി​സ്താ​ര​മി​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​സ്റ്റി​മേ​റ്റി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൈ​വ​രി നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Survey conducted for construction nattuvisesham local news

Recent News

Corehub Up