ഇരവുചിറ സെന്റ് മേരീസ് പള്ളിയിലെ ഇടവകദിനാചരണം ചങ്ങനാശേരി അതിരൂപതാ വികാരി ജനറാ
ഇരവുചിറ: സെന്റ് മേരീസ് ദേവാലയത്തിലെ ഇടവകദിനാചരണം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജയിംസ് അത്തിക്കളം അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിച്ചു. ഉഷ ആറുപറയിൽ, ജോബി മൂലയിൽ, ടോണി കൂടത്തിങ്കൽ, കുഞ്ഞുമോൻ നെല്ലിക്കൽ എന്നിവർ പ്രസംഗിച്ചു. ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഇരവുചിറയുടെ (ബിസേ) ലോഗോ പ്രകാശനം നടന്നു. ആഫിൻ കണിത്തറ, ജിമ്മിച്ചൻ കൊണ്ടോടി, അനിൽ നെല്ലിക്കൽ എന്നിവർ പങ്കെടുത്തു.
മാതൃ-പിതൃ വേദി യൂണിറ്റ് പുറത്തിറക്കുന്ന സർവീസ് ഡയറക്ടറിയുടെ പ്രകാശനവും നടത്തി. ടെജോ കൊണ്ടോടി, വിനോദ് തെക്കേക്കര എന്നിവർ ഏറ്റുവാങ്ങി. പിതൃവേദി പ്രസിഡന്റ് ജോമിച്ചൻ കണ്ട്രാമറ്റം, സെക്രട്ടറി ജോബി പുന്നമൂട്ടിൽ, മാതൃവേദി സെക്രട്ടറി ബീന കുളത്തുങ്കൽ, ആനിമേറ്റർ സിസ്റ്റർ ബിന്നി എന്നിവർ പങ്കെടുത്തു.
Tags : Local News Kottayam Nattuvishesham