കൊല്ലം ബീച്ച് ശുചീകരണ പരിപാടിയിൽ ജില്ലാ കളക്ടർ എൻ. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തുന്നു.
കൊല്ലം: തിരുവല്ല മാർ അത്തനാസിയോസ് കോളജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് (മാക്ക്ഫാസ്റ്റ്) സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ യും ജില്ലാ ശിശുക്ഷേമ യൂണിറ്റി െ ന്റയും ആഭിമുഖ്യത്തിൽ ‘സമുദ്ര - 2025' എന്ന പേരിൽ ബീച്ച് ക്ലീനിംഗ് കാമ്പയിനും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി. കൊല്ലം ബീച്ചും പരിസരവും 40 ഓളം വിദ്യാർഥികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ലഹരി ഉപയോഗത്തിന് എതിരായി തെരുവ് നാടകവും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. കൊല്ലം ഡിസിപിയു രഞ്ജിനി ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ എൻ. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി ഫാ. ബിനീഷ് സൈമൺ, മാക്ക്ഫാസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാക്ക്ഫാസ്റ്റ് മാനേജർ ഫാ. ഈപ്പൻ പുത്തൻപറമ്പിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊല്ലം ഡെപ്യൂട്ടി കളക്ടർ രാകേഷ് കുമാർ, കൊല്ലം ഗവൺമെന്റ് ചിൽഡ്രൻസ് ഹോം സൂപ്രണ്ട് വൈൻസിംഗ് ആൽബർട്ട്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെ ന്റിലെ ഫാക്കൾട്ടി കോർഡിനേറ്റർ സിസ്റ്റർ അർപ്പിത എസ്ഐസി എന്നിവർ പങ്കെടുത്തു.
Tags : Local News Kollam Nattuvishesham