ഇരട്ടയാർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എം.എം. മണി എംഎൽഎ പന്ത് തട്ടി നിർവഹിക്കുന്നു.
ഇരട്ടയാർ: ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. എം.എം. മണി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്നത് സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയാണ്. ഇതിന്റെ ഭാഗമായാണ് ഇത്തരം സ്റ്റേഡിയങ്ങൾ നിർമിക്കുന്നത്.
40 കോടി ചെലവഴിച്ചു നിർമിക്കുന്ന പച്ചടി ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലാണ്. രണ്ടു മാസത്തിനുള്ളിൽ ഇതു നാടിനു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
50 ലക്ഷം രൂപ സർക്കാർ ഫണ്ടും 50 ലക്ഷം രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടും വിനിയോഗിച്ചാണ് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. വനിതാ വികസന കോർപ്പറേഷൻ ലോണ്‍ മേളയുടെ ഉദ്ഘാടനവും യോഗത്തിൽ എംഎൽഎ നിർവഹിച്ചു.
വായ്പാ പദ്ധതിയുടെ ഭാഗമായി 1.73 കോടി രൂപയുടെ ചെക്ക് ഇരട്ടയാർ പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സണ്‍ സനിലാ ഷാജിക്ക് കൈമാറി.
ഇരട്ടയാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ത്രിതലപഞ്ചായത്തംഗങ്ങളായ ലാലിച്ചൻ വെള്ളക്കട, ജിൻസണ് വർക്കി, ജെയ്നമ്മ ബേബി, മിനി സുകുമാരൻ, ജിഷ ഷാജി, ജോസുകുട്ടി അരീപ്പറന്പിൽ, സോണിയ മാത്യു, ജോസുകുട്ടി കണ്ണമുണ്ടയിൽ, വനിത വികസന കോർപ്പറേഷൻ ബോർഡ് ഡയറക്ടർ ഷൈല സുരേന്ദ്രൻ, വിവിധ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക സംഘടന പ്രതിനിധികളായ റിൻസ് ചാക്കോ, ഷൈൻ ജോസഫ്, കെ.ജി.വാസുദേവൻ നായർ, ടി.കെ.രാജേഷ് , രതീഷ് വരകുമല, ഡൊമിനിക് സ്കറിയ, പി.ബി.ഷാജി, പഞ്ചായത്ത് സെക്രട്ടറി ബി. ധനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Irattayar Panchayat nattuvisesham local news