x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ൽ കീ​രി​യും പാ​മ്പും; ഉ​പ​ദ്ര​വം വ​ർ​ധി​ക്കു​ന്നു


Published: November 10, 2025 11:15 PM IST | Updated: November 10, 2025 11:15 PM IST

ക​ഴി​ഞ്ഞദി​വ​സം നെ​ടു​മു​ടി കൃ​ഷിഭ​വ​നു കീ​ഴി​ലു​ള്ള ക​രി​യ​മ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി​യ പെ​രു​മ്പാ​മ്പ്.

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ൽ പെ​രു​മ്പാ​മ്പു​ക​ളു​ടെ​യും വി​ഷപ്പാ​മ്പു​ക​ളു​ടെ​യും കീ​രി​യു​ടെ​യും ശ​ല്യം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മു​ടി കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള്ള ക​രി​യ​മ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ൽ പെ​രു​മ്പാ​മ്പ് കു​ടു​ങ്ങി​യ​ത് ആ​ളു​ക​ളി​ൽ ഭീ​തിനി​റ​യാ​ൻ കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടി​ൽ പെ​രു​മ്പാ​മ്പു​ക​ളു​ടെ​യും വി​ഷപ്പാ​മ്പു​ക​ളു​ടെ​യും ഉ​പ​ദ്ര​വം വ​ള​രെ കൂ​ടി​യി​രി​ക്കു​ന്നു.

മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം പാ​മ്പി​ന്‍റെ ശ​ല്യം കൂ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം അ​നി​യ​ന്ത്രി​ത​മാ​യ ചെ​മ്മ​ണ്ണ് നി​ക്ഷേ​പ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി എ​ത്തു​ന്ന ചെ​മ്മ​ണ്ണി​നൊ​പ്പ​മാ​ണ് കു​ട്ട​നാ​ട്ടി​ലേ​ക്ക് പാ​മ്പി​ൻമു​ട്ട​യും കു​ഞ്ഞു​ങ്ങ​ളും എ​ത്തു​ന്ന​ത് എ​ന്ന പ​രാ​തി വ​ർ​ഷ​ങ്ങ​ളാ​യി നി​ല​വി​ലു​ണ്ട്.

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ചെ​റി​യ ലോ​റി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ട് കോ​രി​യാ​യി​രു​ന്നു ചെ​മ്മ​ണ്ണ് നി​റ​ച്ചി​രു​ന്ന​ത്. അ​ന്ന് പാ​മ്പി​ൻ മു​ട്ട​യും കു​ഞ്ഞു​ങ്ങ​ളും ക​ട​ന്നുവ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു. ഇ​പ്പോ​ൾ ഭീ​മ​ൻ യ​ന്ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ വ​ലി​യ അ​ള​വി​ൽ ചെ​മ്മ​ണ്ണ് ക​യ​റ്റി വി​ടു​മ്പോ​ൾ അ​തി​നോ​ടൊ​പ്പം ഇ​ഴ​ജ​ന്തു​ക്ക​ളും അ​വ​യു​ടെ മു​ട്ട​ക​ളും ധാ​രാ​ള​മാ​യി കു​ട്ട​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് കു​ട്ട​നാ​ട്ടി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടി​രു​ന്ന ഒ​ന്നാ​യി​രു​ന്നു കീ​രി​ക​ൾ. ഇ​ന്ന് വ​ലി​യതോ​തി​ൽ കീ​രി​ക​ൾ കു​ട്ട​നാ​ട്ടി​ൽ പെ​രു​കി​യി​ട്ടു​ണ്ട്. ഇ​വ പ​ച്ച​ക്ക​റികൃ​ഷി​ നശിപ്പിക്കുകയും കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ​വ​യെ കടിച്ചുകീറി കൊല്ലുകയും ചെയ്യുന്നു. പാ​മ്പും കീ​രി​യും ശ​ത്രു​ക്ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ഠി​ച്ചി​ട്ടു​ള്ള​വ​രാ​ണെ​ങ്കി​ലും ഇ​വ ര​ണ്ടും സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​കു​ന്ന നാ​ടാ​ണ് ഇ​ത്. ര​ണ്ടി​ന്‍റെയും എ​ണ്ണം കു​ട്ട​നാ​ട്ടി​ൽ പെ​രു​കി​വ​രു​ന്നു എ​ന്ന​താ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ അ​നു​ഭ​വം.

Tags : Snakes and snakes in Kuttanad; nattuvisesham local news

Recent News

Corehub Up