കൊല്ലം: ഐടി അനുബന്ധ സാങ്കേതിക മേഖലകളിലെ 300 ഓളം സ്ത്രീകൾക്ക് ജോലി ചെയ്യാൻ പൊതുസ്ഥലം ഒരുക്കുന്ന ഷീ വർക്ക് സ്പേസ് പദ്ധതി ഉചിതമായ സ്ഥലം ലഭ്യമായാൽ കരീപ്രയിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
മജിസ്ട്രേറ്റ് മുക്ക് - സുരേന്ദ്ര നഗർ, പാറക്കെട്ട് - മുളവൂര്‍ - അഴിയം -താഴക്കാട് എന്നീ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് സുവിധ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, കുടിക്കോട് വാർഡ് മെമ്പർ ആർ. ഗീതകുമാരി, മുൻ പഞ്ചായത്ത് അംഗം ആർ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Kollam Nattuvishesham