x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റുത​ർ​ക്കം


Published: November 11, 2025 01:19 AM IST | Updated: November 11, 2025 01:19 AM IST

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പി​ൽ എ​ൽഡിഎ​ഫി​ലും യുഡിഎ​ഫി​ലും ഘ​ട​ക​ക​ക്ഷി​ക​ൾ ത​മ്മി​ൽ സീ​റ്റുത​ർ​ക്കം.​

യുഡി​എ​ഫി​ൽ 37 സീ​റ്റി​ൽ 36 സീ​റ്റി​ലും കോ​ൺ​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​രു സീ​റ്റ് മു​സ്‌ലിം ലീ​ഗി​നാ​ണ്. എ​ന്നാ​ൽ മു​സ്‌ലിംലീ​ഗ് നേ​ര​ത്തെ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ആ​ര്യ​ങ്കാ​ല യി​ൽ​ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർഥി​യെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ക​രം 35-ാം വാ​ർ​ഡ് വെ​ട്ടി​ശേ​രിക്കു​ള​മാ​ണ് മു​സ്‌ലിംലീ​ഗി​ന് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ മു​സ്‌ലിംലീ​ഗി​ന് ഇ​ത് സ​മ്മ​ത​മ​ല്ല.​ ത​ർ​ക്കം ജി​ല്ലാ ത​ല​ത്തി​ലും തീ​ർ​ന്നി​ല്ല. ഒ​ടു​വി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​ക്ക് വി​ട്ടി​രി​ക്ക​യാ​ണ്.

കോ​ൺഗ്ര​സി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ ഭൂരി​ഭാ​ഗം സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ചു.​ മൂ​ന്ന് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് തീ​രു​മാ​ന​മാ​കാ​ത്ത​ത്.

എ​ൽഡിഎ​ഫി​ൽ സി​പിഎം - ​സിപി​ഐ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ധാ​ര​ണ​യാ​യി.​ എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റ്ക​ൾ​ക്ക് വേ​ണ്ടി ത​ർ​ക്കം തീ​ർ​ന്നി​ട്ടി​ല്ല.

Tags : Seat debate nattuvisesham local news

Recent News

Corehub Up