x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്പെ​ഷൽ ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചു


Published: November 10, 2025 06:06 AM IST | Updated: November 10, 2025 06:06 AM IST

പു​ന​ലൂ​ർ: ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ - കൊ​ല്ലം റെ​യി​ൽ​വേ പാ​ത​യി​ലൂ​ടെ ശ​ബ​രി​മ​ല സ്പെ​ഷൽ ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​രാ​ഷ്‌ട്രയി​ലെ നാ​ന്തേ​ഡി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്കാ​ണ് സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ച്ചി​ഗു​ഡ, തി​രു​പ്പ​തി, മ​ധു​ര, രാ​ജ​പാ​ള​യം, തെ​ങ്കാ​ശി, പു​ന​ലൂ​ർ വ​ഴി​യാ​ണ് സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

20ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ജ​നു​വ​രി​മാ​സം അ​വ​സാ​നം വ​രെ​യു​ണ്ടാ​യി​രി​ക്കും. ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ - കൊ​ല്ലം റെ​യി​ൽ​വേ പാ​ത വ​ഴി തി​രു​പ്പ​തി​യി​ലേ​ക്കും തി​രി​കേ​യു​മു​ള്ള ആ​ദ്യ ട്രെ​യി​ൻ സ​ർ​വീ​സ് ആ​ണി​ത്. പു​ന​ലൂ​ർ വ​ഴി ശ​ബ​രി​മ​ല സ്പെ​ഷൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കൊ​ല്ലം - ചെ​ങ്കോ​ട്ട റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്നു.

 

Tags : Sabarimala Local News Kollam Nattuvishesham

Recent News

Corehub Up