പൂവച്ചൽ: റോഡ് ചെളിക്കളം. ഇലക്ഷൻ ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ. ആനാവൂർ ഊട്ടുപറമ്പ് റോഡ് ചെളിക്കുളമായ തിൽ പ്രതിഷേധിച്ചാണു പ്രദേ ശവാസികൾ ബഹിഷ്കരണ ത്തിനൊരുങ്ങുന്നത്.
മഴ തുടങ്ങിയതോടെ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും വർഷങ്ങളാവുന്നു. സ്കൂൾ തുറന്നതോടെ ആനാവൂർ സ്കൂളിലേക്ക് കാൽനടയായി പോകുന്ന കുട്ടികളും ഏറെ ദുരിതത്തിലാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
റോഡ് പൂർണമായും തകർന്നതിനെത്തുടർന്ന് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്കും കാരണമാവുന്നുണ്ട്. ഇതുവഴി ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങൾ വരാറില്ല. റോഡിന്റെ അവസ്ഥ കാരണം അവരും ഇതുവഴിയുള്ള യാത്ര നിറുത്തിയതോടെ വലയുന്നതു പ്രദേശവാസികളാ ണ്. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറയുന്നു.
പഞ്ചായത്തിന്റെ റോഡാണിത്. വർഷങ്ങളായി ഇവിടെ പേരിനുപോലും അറ്റകുറ്റപണികൾ നടത്താറില്ല. നാട്ടുകാരുടെ നിവേദനത്തിന്റെയും സമരത്തിന്റെയും പശ്ചാത്തലത്തിലാണ് ഇവിടെ റോഡ് വന്നത്. നാട്ടുകാർ റോഡിനായി സ്ഥലംവരെ വീട്ടുനൽകിയി രുന്നു. തുടർന്ന് റോഡ് പഞ്ചായത്ത് ഏറ്റെടുത്തു.
പഞ്ചായത്ത് റോഡായാതിനാൽ എംഎൽഎ ഫണ്ട് ഉപയോഗിക്കാനും കഴിയില്ല. ജില്ലാ പഞ്ചായത്ത് ഫണ്ടു പോലും അനുവദിക്കാറില്ല. പലപ്പോഴും ഒരു ഇലക്ഷൻ വാഗ്ദാനമാണ് ഈ റോഡിന്റെ നവീകരണം. ഇക്കുറിയും അതായിരുന്നു വാഗ്ദാനം. എന്നാൽ അതിൽ വിശ്വാസമില്ലാതെ നാട്ടുകാർ പ്രതിഷേധത്തിലുമാണ്.
Tags : Local News Thiruvananthapuram Nattuvishesham