x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

37 കു​ടും​ബ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം: ആ​ധാ​രം കൈ​മാ​റി


Published: November 10, 2025 02:20 AM IST | Updated: November 10, 2025 02:20 AM IST

പു​ത്തൂ​ർ: പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 അ​ഴീ​ക്കോ​ട​ൻ ഗ്രാ​മ​വും സ്വ​പ്ന​ഭൂ​മി​യും 37 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ധാ​രം കൈ​മാ​റ​ൽ ഉ​ദ്ഘാ​ട​നം റ​വ​ന്യു മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് 1600 രൂ​പ കു​ടി​ശി​ക​യും പു​തി​യ പെ​ൻ​ഷ​ൻ തു​ക​യാ​യ 2000 രൂ​പ​യും ചേ​ർ​ത്ത് 3600 രൂ​പ ന​വം​ബ​ർ മാ​സ​ത്തെ സാ​മൂ​ഹ്യ സു​ര​ക്ഷാ​പെ​ൻ​ഷ​നാ​യി ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 35-60 വ​യ​സി​നി​ട​യി​ലു​ള്ള മ​ഞ്ഞ അ​ല്ലെ​ങ്കി​ൽ പി​ങ്ക് റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ ആ​യി ന​ല്കു​മെ​ന്നും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ർ​ക്കും ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക​യും ഒ​രു കി​ലോ നെ​ല്ലി​ന്‍റെ വി​ല 28.20 രൂ​പ​യി​ൽ നി​ന്നും 30 രൂ​പ ആ​ക്കി നാ​ട് മാ​റു​മ്പോ​ൾ വീ​ടി​നും ഭൂ​മി​ക്കും ഉ​റ​പ്പ് ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി.

ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​എ​സ് ബാ​ബു, പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ബി വ​ർ​ഗീ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.എ​സ്. സ​ജി​ത്ത്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി എം.എ​ൻ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : Rest in wait for 37 families nattuvisesham local news

Recent News

Corehub Up