ആലപ്പുഴ: വയോജനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള ടോക്കിംഗ് പാര്‍ലര്‍ തത്തംപള്ളി യൂണിറ്റിന്റെ ഉദ്ഘാടനം ഡോക്ടര്‍ കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ കൊച്ചുത്രേസ്യാമ്മ അധ്യക്ഷയായി.
വയോജനങ്ങള്‍ക്കുവേണ്ടി ടോക്കിംഗ് പാര്‍ലര്‍ ആവിഷ്കരിച്ച സാമൂഹ്യ പ്രവര്ത്തകന് ചന്ദ്രദാസ് കേശവപിള്ള, അധ്യാപകരായ ഫിലിപ്പോസ് തത്തംപള്ളി, കെ.വി. ജെസീന്ത, പൊതുപ്രവര്‍ത്തകരായ ജിന്‍സി റോജസ് ആല്‍ഫ, റ്റോമി ജോസഫ്, റീന റെജി, ബിന്ദു അലക്സ്, കായികതാരങ്ങളായ തേജസ് തോബിയാസ്, ഐലിന് എലീസാ മൈക്കിള്‍, അശ്വിന് ഷൈജു, റീവാ അന്ന മൈക്കിള്‍, സന വിമല്‍, കെ.ആര്. കണ്ണന് എന്നിവരെ ആദരിച്ചു.
Tags : Respect for talents nattuvisesham local news